കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്റെ കോൺവെന്റ് ഡാളസിലെ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ സ്ഥാപിതമായി. ഹൂസ്റ്റന്‍ ശേഷം അമേരിക്കയിലെ രണ്ടാമത്തെ സെയിന്റ് ജോസഫ് കോൺവെന്റാണ് ഡാളസിലേത്
ഡാളസ് : കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്റെ കോൺവെന്റ് ഡാളസിലെ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ സ്ഥാപിതമായി. ഹൂസ്റ്റന്‍ ശേഷം അമേരിക്കയിലെ രണ്ടാമത്തെ സെയിന്റ് ജോസഫ് കോൺവെന്റാണ് ഡാളസിലേത് . കോട്ടയത്ത് നിന്ന് സി. സബിത, സി.ബെറ്റ്സി ,സി.ലിബി എന്നീ മൂന്നു സിസ്റ്റേഴ്സ് തങ്ങളുടെ പുതിയ കർമ്മ ഭൂമിയായ ഡാളസിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
ആഗസ്ത് 18 ഞായറാഴ്ച്ച , വി. കുർബാനക്കു ശേഷം ക്നാനായ റീജിയൺ ഡൈറക്ടറും , ചിക്കാഗോ രൂപത വികാരി ജനറാളുമായ .റെവ . ഫാ. തോമസ് മുളവനാൽ ഡാളസിലെ ജോസഫ് കോൺവെന്റിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു . ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ . ഫാ. അബ്രഹാം കളരിക്കൽ സഹ കാർമികത്വം വഹിച്ചു . ഹൂസ്റ്റൺ സെയിന്റ് ജോസഫ് കോൺവെന്റിലെ സുപ്പീരിയർ സി.റെജിയും സഹപ്രവർത്തകരായ സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്നാനായ റീജിയണിലെ വളെരവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് ഇവകയ്ക്കു സിസ്റ്റേഴ്സിന്റെ സാന്നിദ്ധ്യം കൂടുതൽ ആത്മീയ വളർച്ചക്കും അഭിവൃദ്ധിക്കും കാരണമാകുമെന്നും ഈ മഠം സ്ഥാപിക്കുവാൻ എല്ലാ അനുവാദവും സഹായവും നൽകിയ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടു പിതാവിനും ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവിനും നന്ദി അറിയിക്കുന്നതായി ഫാ. തോമസ് മുളവനാൽ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.
ഈ കോൺവെന്റ് രൂപീകരിക്കുവാൻ സാമ്പത്തിക സഹായമായും, ധാരാളം സമയം ചിലവഴിക്കുകയും ,പ്രാർത്ഥന സഹായം നൽകുകയും ചെയ്ത ഡാളസ് ഇടവക സമൂഹത്തിനും ഇടവക വികാരി കളരിക്കലച്ചനും കുരുവിള & ഡെയ്സി ചെമ്മാച്ചേൽ ഫാമിലിക്കും സുപ്പീരിയർ സിസ്റ്റർ സബിത നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട് :ബൈജു ആലപ്പാട്ട്