ഇന്ത്യയുടെ മുൻ അംബാസിഡർ ബഹുമാനപ്പെട്ട ടി പി ശ്രീനിവാസന്റെ "ഡിപ്ലോമസി ലിബറേറ്റഡ്" എന്ന പുസ്തകത്തിന്റെ ചർച്ചയും അദ്ദേഹത്തിന്റെ എൺപതാം പിറന്നാളും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തുവച്ച് ജൂലെ 24, ബുധനാഴ്ച വൈകുന്നേരം നടന്നു. "ഡിപ്ലോമസി ലിബറേറ്റഡ്" അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ പുസ്തകം ആണ്.

അംബാസ്സിഡർ ബിനയ് ശ്രീകാന്ത് പ്രധാൻ സ്വഗതം ആശംസിച്ചു. ടി പി ശ്രീനിവാസനെന്ന ഡിപ്ലോമാറ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ മുപ്പത്തിയേഴുവർഷത്തെ സേവനങ്ങളുടെ മികവിനെക്കുറിച്ചും സദസ്സിന് പരിചയപ്പെടുത്തി.
തുടർന്നുള്ള പ്രസംഗത്തിൽ അംബാസിഡർ എന്ന നിലയിൽ തന്റെ ജീവിതാനുഭവങ്ങളെ പങ്കിട്ടത് സദസ്സിന് കൗതുകതമായി. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അദ്ദേഹത്തിന് ഒരു നൊസ്റ്റാൾജിയ ആണെന്ന് സംഭാഷണമധ്യെ അനുസ്മരിച്ചു. പലരാജ്യങ്ങളിലും അംബാസ്സിഡറായിരുന്ന കാലത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത് വിലയേറിയ അനുഭവമായി സദസ്സിന്. യുനൈറ്റഡ് നേഷൻ രൂപീകരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും , ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെയും , മോദി സർക്കാരിന്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
ശേഷം നടന്ന ചർച്ച പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചീഫ് കറസ്പോണ്ടന്റ് യോഷിത സിംഗ് നയിച്ചു. പല പ്രമുഖരും ചർച്ചയിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിച്ചു. അമേരിക്കൻ സമകാലീന രാഷ്ട്രീയത്തെക്കുറിച്ചും
കമല ഹാരിസ് പ്രസിഡന്റായാൽ ഇന്ത്യയുമായുണ്ടാകാവുന്ന ബന്ധത്തെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്കും ഇന്ത്യയുടെ വിദേശനയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം ഉചിതമായ മറുപടു നല്കി.
അത്താഴവിരുന്നിൽ കേക്ക് കട്ട്ചെയ്ത് ശ്രീ ടി പി ശ്രീനിവാസന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു. ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേർന്നുകൊണ്ട് പങ്കെടുത്തവർ അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചു. അദ്ദേഹത്തിന്റെ മകൻ ശ്രീനാഥ് ശ്രീനിവാസൻ സദസ്സിന് നന്ദിപ്രകാശിപ്പിച്ചു.