ഡിട്രോയിറ്റ്: ഇലഞ്ഞി കുഴിക്കമ്പിൽ വീട്ടിൽ പരേതനായ കെ എം പോളിന്റെ ഭാര്യ എൽസമ്മ പോൾ ഡിട്രോയിറ്റിൽ നിര്യാതയായി. മുംബെ സേക്രട്ട് ഹാർട്ട് സീറോ മലബാർ ഇടവകാംഗമായ എൽസമ്മ, കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. ഏറെ നാളുകളായി മിഷിഗണിലെ ഷെൽബി ടൗൺഷിപ്പിൽ മകളായ ദീപ്തിയുടെയും മരുമകൻ ജോണിയുടെയും കുടുംബത്തോടൊപ്പം ആണ് താമസിക്കുന്നത് .
മക്കൾ: ദീപ്തി ചോരത്ത്, സിസ്റ്റർ ജോൺ കരോൾ എം.സി.
മരുമകൻ: ജോണി ചോരത്ത് കൊച്ചുമക്കൾ: നെവാൻ, ഡാരിൻ, ടെവിൻ.
പൊതുദർശനം സൗത്ത് ഫീൽഡിൽ ഉള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഹാളിൽ ശനിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെ ഉണ്ടായിരിക്കും . തുടർന്ന് 11 മണിക്ക് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഓക്‌ലാൻഡ് ചാർട്ടർ ടൗൺഷിപ്പിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ ആയിരിക്കും സംസ്കാരം നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് : ജോണി ചോരത്ത് - 248 854 0814 .
എൽസമ്മ പോൾ