PRAVASI

അത് വെറുമൊരു സ്റ്റൈൽ മാത്രമല്ല, താൻ ആരാണെന്നും എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും വിളിച്ച് പറയുന്ന സൂചനകൾ

Blog Image
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിൻ്റെ വസ്ത്രധാരണ ശൈലികൾ ശ്രദ്ധ നേടുന്നു. അത് വെറുമൊരു സ്റ്റൈൽ മാത്രമല്ല, താൻ ആരാണെന്നും എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും വിളിച്ച് പറയുന്ന സൂചനകളാണെന്നും ഫാഷൻ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ രംഗത്തുള്ളവരുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെയാണ് കമല പൊളിച്ചെഴുതുന്നത്. ഓരോ പ്രചാരണ പരിപാടിയും കഴിയുമ്പോൾ അവർ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധ നേടുകയാണ്.

കമലയുടെ വസ്ത്രങ്ങൾ, മുത്ത് നെക്ലേസുകൾ, പാദരക്ഷകൾ എന്നിവയെല്ലാം സ്ത്രീകളുടെ ശക്തിയുടെയും പ്രതിരോധത്തിൻ്റെയും പ്രൊഫഷണലിസത്തിൻ്റെയും പ്രതീകങ്ങളാണെന്നാണ് ഫാഷൻ ഡിസൈനർ സൈഷ വിജ്‌റേ പറയുന്നത്. അവരുടെ ധീരതയും നേതൃപാടവും വ്യക്തമാക്കുന്നവയാണ് ഇവ. കമലയുടെ വസ്ത്രധാരണ ശൈലിയിലെ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ചൂണ്ടിക്കാട്ടുന്ന സൈഷ, അവർ രാഷ്ടീയ ഫാഷനിൽ വിപ്ലവം സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

ശക്തയായ ഒരു സ്ത്രീക്ക് ഒരേസമയം സ്റ്റൈലിഷായും മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നവളുമായും ഇരിക്കാൻ കഴിയും എന്നതാണ് കമല ഹാരിസ് തൻ്റെ വസ്ത്രധാരണ രീതിയിലൂടെ തെളിയിക്കുന്നതെന്ന് ഫാഷൻ ഡിസൈനർ പാലക് ധവാൻ പറഞ്ഞു. അധികാരത്തിനെയും അതിനോടുള്ള സമീപനത്തിൻ്റെയും പ്രത്യേകതകൾ വസ്ത്രങ്ങളിലൂടെ വെളിപ്പെടുത്തിക്കൊണ്ട് കമലാ ഹാരിസ് രാഷ്ട്രീയ ഫാഷനെ മാറ്റിമറിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യൻ വംശജയുമാണ് കമല. ഉന്നതപദവികളിലേക്ക് കറുത്തവർഗക്കാരിയും ഇന്ത്യൻ വംശജയുമായ ഒരു സ്ത്രീയുടെ പോരാട്ടചരിത്രം കൂടി പറയാനുണ്ട് കമല ഹാരിസിന്. സാമൂഹ്യ- രാഷ്ട്രിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കമലയെന്നും. പരമ്പരാഗതമായി അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയായിരുന്നു അവർ ശബ്ദിച്ചിരുന്നത്. സൗജന്യ വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയവയ്ക്കായി കമല പോരാടി. അതു തന്നെയായിരുന്നു മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ അവർക്ക് അനുകൂലമായത്.

1989ൽ ഓക് ലൻഡിൽ ഡിസ്ട്രിക്റ്റ് അറ്റോർണിയായി. സാൻ ഫ്രാൻസിസ്കോയുടെ ഡിസ്ട്രിക്റ്റ് അറ്റോർണിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവർഗക്കാരിയായിരുന്നു. 2014ൽ അഭിഭാഷകനായ ഡഗ് എംഹോഫിനെ വിവാഹം കഴിച്ചു. 2016ൽ യുഎസ് സെനറ്റിലെത്തുമ്പോൾ ആ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജയെന്ന നേട്ടവും കമല സ്വന്തമാക്കി.
 
Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.