നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ നടന്ന ചടങ്ങിൽ സജിമോൻ ആന്റണി നിലവിളക്ക് പ്രകാശിപ്പിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു
ന്യൂ ജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ നടന്ന ചടങ്ങിൽ സജിമോൻ ആന്റണി നിലവിളക്ക് പ്രകാശിപ്പിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , വിമെൻസ് ഫോറം ചെയർ രേവതി പിള്ള , ജോയിന്റ് സെക്രട്ടറി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സും പങ്കെടുത്തു.
ഫൊക്കാനയുടെ മുൻപുള്ള പ്രവർത്തങ്ങളിൽ നിന്നും വെത്യസ്തമായി ഒരു ആഘോഷമായാണ് ഈ വർഷം പ്രവർത്തന ഉൽഘാടനം കൊണ്ടാടിയത്. ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്ത പ്രൗഢമായ സദസിനു മുൻപാകെ ആയിരുന്നു പ്രവർത്തനോൽഘടനം. ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം , തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ സൂചിപ്പിച്ച കാര്യങ്ങൾ നടപ്പാക്കണം അതിനോടൊപ്പം നിരവധി കാര്യങ്ങൾ കൂടി ചെയ്യാൻ കമ്മിറ്റി തയാർ എടുക്കുകയാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു .
മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളു ഹ്രസ്വമായ ആ കാലയളവിൽ കഴിവുള്ളത് അപ്പോൾ തന്നെ ചെയ്തുതീർക്കണം. പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല അതായിരിക്കട്ടെ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് മുൻ പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഈ രണ്ടു വർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നാളിതു വരെയുള്ള പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഈ രണ്ടുവർഷകാലത്തേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു .
ട്രഷർ ജോയി ചാക്കപ്പൻ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഗോ ഫണ്ടിലും തുടർന്നുള്ള പ്രവർത്തനത്തിലും ഏവരുടെയും സഹകരണം അഭ്യർഥിച്ചു.ഫൊക്കാന മുൻ പ്ര സിഡന്റ്‌മാരായിരുന്ന ജോൺ പി ജോൺ , ജോർജി വർഗീസ് , മുൻ സെക്രട്ടറി മാരായിരുന്ന ജോൺ ഐസക്ക് , സുധാ കർത്താ , ഫിലിപ്പോസ് ഫിലിപ്പ് , മുൻ ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ , മുൻ എക്സി . വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, മുൻ ട്രഷർ തോമസ് തോമസ് , ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു കൊട്ടാരക്കര , റീജണൽ വൈസ് പ്രസിഡന്റ്മാരായ ലാജി തോമസ് , ആന്റോ വർക്കി , കോശി കുരുവിള , റോയി മണ്ണിക്കരോട്ട് , ജോസി കരക്കാട്ട് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ മനോജ് മാത്യു , മത്തായി ചാക്കോ , സുദീപ് നായർ ,ഡോ . ഷൈനി രാജു , മേരി ഫിലിപ്പ് , ജീമോൻ വർഗീസ് , അജിത് ചാണ്ടി , മേരിക്കുട്ടി മൈക്കിൾ ,സജു സെബാസ്റ്റ്യൻ ട്രസ്റ്റീ ബോർഡ് മെമ്പർ ടോണി കല്ലുകാവുങ്കൽ , യൂത്ത് നാഷണൽ കമ്മിറ്റി മെംബേർസ് ആയ സർജന്റ് ബ്ലെസ്സൻ മാത്യു , കെവിൻ ജോസഫ് മഞ്ച് ഭാരവാഹികൾ , അസോസിയേഷൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കാരക്കാട്ടു , ശ്രീജിത്ത് കോമത്,സ്കറിയ പെരിയപ്പുറം, മാത്യു ചെറിയാൻ (മോൻസി ) ഫൊക്കാനയുടെ മുൻ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത ഈ മീറ്റിങ് ഫൊക്കാനയിൽ പുതിയ ഒരു ചരിത്രം എഴുതുകയായിരുന്നു.
മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്റ് IPCNA, മാനേജിങ് ഡയറക്ടർ ഓഫ് പ്രവാസി ചാനൽ ആൻഡ് ഇമലയാളീ ) ജോസ് കടപ്പുറം (കൈരളീ ടീവി Man. Dir .of America )മധു കൊട്ടകർക്കര (ഫ്‌ളോവേഴ്സ് ചാനൽ Man. Dir .of America ) , ഷിജോ പൗലോസ് ( IPCNA ട്രഷർ ), ലെജിസ്ലേറ്റർ ആനി പോൾ , സമാന്തര സംഘടനകളുടെ ഭാരവാഹികൾ ആയ തോമസ് മോട്ടക്കൽ , പിന്റോ കണ്ണമ്പള്ളിൽ, അനിയൻ ജോർജ് , മിത്രസ് , ദിലീപ് വർഗീസ് , തങ്കമണി അരവിന്ദ് ,ജോർജ് മേലേത്ത്, വർഗിസ് സ്കറിയതുടങ്ങി നിരവധി ആളുകളുടെ സാനിധ്യംകൊണ്ട് അനുഗ്രഹീതമായിരുന്നു സദസ്.