PRAVASI

ഫോമാ സെൻട്രൽ റീജിയൻ ഉദ്ഘാടനവും സംഗീത സായാഹ്നവും

Blog Image
:ഫോമാ സെൻട്രൽ റീജിയൻ ഉദ്ഘാടനവും സംഗീത സായാഹ്നവും നവംബർ മാസം 17 ഞായറാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .

ചിക്കാഗോ :ഫോമാ സെൻട്രൽ റീജിയൻ ഉദ്ഘാടനവും സംഗീത സായാഹ്നവും നവംബർ മാസം 17 ഞായറാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .ഇതിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു .
ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ,സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ എന്നിവർ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തിൽ സംഗീത വിരുന്നും നൃത്ത പരിപാടികളുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത് .
പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ,വിമൻസ് ഫോറം ,സീനിയർ സിറ്റിസൺസ് ഫോറം എന്നിവയുടെ ഉദ്ഘാടനവും തുടർന്ന് കലാവിരുന്നും അരങ്ങേറും .
ഫോമാ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനവും കലാസന്ധ്യയും ഒരു വാൻ വിജയമാക്കുവാൻ ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ,ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു ,റീജിയണൽ ചെയർമാൻ ആന്റോ കവലക്കൽ ,ട്രെഷറർ രാജൻ തലവടി ,വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ :റോസ് വടകര ,നാഷണൽ കമ്മിറ്റി മെമ്പർമാരായ ജോർജ് മാത്യു ,ജോസി കുരിശിങ്കൽ ആഷാ മാത്യു എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് :ജോൺസൻ കണ്ണൂക്കാടൻ 847 477 0564
അച്ചൻകുഞ്ഞു മാത്യു 847 912 2578
ആന്റോ കവലക്കൽ 630 666 7310
രാജൻ തലവടി 847 767 4947
ഡോ :റോസ് വടകര 708 662 0774

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.