നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമായുടെ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. ആര്‍.വി.പി. ടോമി എടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഐറിസ് മാര്‍ട്ടീനസ് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമായുടെ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. ആര്‍.വി.പി. ടോമി എടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഐറിസ് മാര്‍ട്ടീനസ് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്സണ്‍ സുജ ഔസോയും സെന്‍ട്രല്‍ റീജിയന്‍ ചെയര്‍പേഴ്സണ്‍ ആശ മാത്യുവും സംസാരിച്ചു.
തുടര്‍ന്ന് “Empower Her: A Celebration of Style and Inclusion” എന്ന പേരില്‍ നടത്തിയ മെഗാ ഫാഷന്‍ഷോ കാണികളുടെ പ്രത്യേക കൈയ്യടി വാങ്ങി. അഞ്ച് വ്യത്യസ്ത റൗണ്ടുകളിലായി അന്‍പത്തിഅഞ്ച് ആള്‍ക്കാര്‍ പങ്കെടുത്ത ഈ ഫാഷന്‍ഷോ മികച്ച ഫാഷന്‍ഷോകളോടു കിടപിടിക്കും രീതിയിലായിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ മികച്ച ഡിസൈനിംഗിലും സ്റ്റൈലിലുമുള്ള വസ്ത്രധാരണത്തില്‍ ആത്മവിശ്വാസത്തോടെ റാംപ് വാക്ക് നടത്തിയത് ഏവരിലും അഭിമാനവും സന്തോഷവുമുളവാക്കി.
ആഷാ മാത്യു, ജൂബി വള്ളിക്കളം, റോസ് വടകര, ശ്രീജ നിഷാന്ത്, ശ്രീദേവി പണ്ടാല, ലിന്‍റാ ജോളിസ്, ജിനു ടോം, ലിസി ഇണ്ടിക്കുഴി, ജോര്‍ളി തരിയത്ത്, ഡയാന സ്കറിയ എന്നിവര്‍ വനിതാദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.