പാലാ നഗരസഭ ചെയർമാനായി മൂന്നാം വാർഡ് കൗൺസിലർ തോമസ് പീറ്റർ വെട്ടുകല്ലേൽ തിരഞ്ഞെടുക്കപ്പെട്ടു (LDF കേരള കോൺഗ്രസ് M). ഇന്ന് നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയെ പരാജയപ്പെടു ത്തിയാണ്.
പരേതനായ വെട്ടുകല്ലേൽ വി.ജെ പീറ്ററിന്റെ യും ,അന്നമ്മ പീറ്ററിനെയും മകനാണ് V J Peter & Company (Pala, Kanjirapally) ഉടമയായ തോമസ് പീറ്റർ. ഭാര്യ സിബിൽ തോമസ്. മക്കൾ: Dr.Divya, Deepu(engineer), Dr Deepak.
Chicago- ലുള്ള International Bank Of Chicago മാനേജർ ഷിബു പീറ്റർ വെട്ടുകല്ലേലിന്റെ സഹോദരനും പാലാ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാoഗവുമാണ്.
നഗര പിതാവായി തെരെഞ്ഞെടുത്തതൊന്നും തോമസ് പീറ്ററിനെ കാരുണ്യ വഴികളിൽ നിന്നും മാറ്റി നടത്തില്ല .കൊറോണാ കാലത്താണ് തോമസ് പീറ്ററിനെ പലരും അറിഞ്ഞത് തന്നെ .അന്ന് തന്റെ വാർഡിൽ സൗജന്യമായി കിറ്ററ്റുകൾ വിതരണം ചെയ്ത തോമസ് പീറ്റർ തന്റെ വാഴ തോട്ടത്തിലെ കുലകളും കപ്പയുo നാട്ടുകാർക്ക് നൽകി. മാസം തോറും 250 ഓളം സൗജന്യ ഡയലിസിസ് നടത്തികൊണ്ടിരിക്കുന്ന തന്റെ പിതാവിന്റെ പേരിലുള്ള പീറ്റർ ഫൗണ്ടഷൻ ട്രസ്റ്റന്റെ എല്ലാ ചാരിറ്റി പ്രവർത്തങ്ങളിലും ചിക്കാഗോയിലുള്ള സഹോദരൻ ഷിബു പീറ്ററിനോടൊപ്പo ചേർന്നു തന്നെയുണ്ട്. വലവൂരിൽ വാങ്ങിയിട്ടുള്ള സ്ഥലത്ത് 10 കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം അളന്ന് തിരിച്ചിരിക്കയാണ് ഇപ്പോൾ തോമസ് പീറ്റർ.
ഈയടുത്തിടെ കൊണ്ടാട്ട് കടവ് തടയണ അടക്കാൻ നാട്ടുകാരെക്കൂട്ടി രാവിലെ മുതൽ വെള്ളത്തിലിറങ്ങി തടയണയുടെ സ്റ്റെപ്പുകൾ ഓരോന്നായി മണലിട്ട് നിറച്ച് പൊക്കി. കരൂർ വരെയാണ് ജല നിരപ്പ് ഉയർന്നത് .ഏകദേശം മുന്നൂറോളം കുടുംബങ്ങൾക്ക് ഇതുമൂലം ജലലഭ്യത ഉറപ്പായി. അങ്ങനെ ഓരോ തെരഞ്ഞെടുപ്പിലും തോമസ് പീറ്ററിന്റെ ഭൂരിപക്ഷം വർധിക്കു ന്നു. അപ്പോളും ഇദ്ദേഹം കൂടുതൽ വിനയാന്വിതനാവു കായാണെന്നാണ് പാലാക്കാർ പറയുന്നത്.
നല്ലയൊരു കായിക പ്രേമി കൂടിയായ തോമസ് പീറ്റർ, 40 വർഷം മുൻപ് കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ബോഡി ബിൽഡിംഗ് രംഗത്ത് മിസ്റ്റർ പാലാ, മിസ്റ്റർ കോട്ടയം അംഗീകാരങ്ങളും കരസ്ഥസമാക്കിയി രുന്നു.ഈയടുത്തിടെ ചിക്കാഗോ റോട്ടറി ഇന്റർനാഷണാലിന്റെ Service Excellence അവാർഡിനും അദ്ദേഹം അർഹനായി. എല്ലാവരെയും ചേർത്തു നിർത്തികൊ ണ്ട് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും കൂടാതെ ജനോപകാരപ്രവർത്തനങ്ങളും തന്നാൽ പറ്റുന്നതുപോലെ പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും തോമസ് പീറ്റർ പറയുന്നു.
തോമസ് പീറ്റർ വെട്ടുകല്ലേൽ