അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർദ്ദേശീയ കൺവൻഷൻ പുണ്ട കാനയിൽ സമാപിച്ചു. ആയിരത്തിലധികം കാണികൾ പങ്കെടുത്ത വിപുലമായ ബാങ്ക്വറ്റോടുകൂടി നടന്ന സമാപന പരിപാടികൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫോമാ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എം. എൽ. എ, അഡ്വ. മാത്യു കുഴൽനാടൻ എന്നിവർ വിതരണം ചെയ്തു
ചിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ അന്തർദ്ദേശീയ കൺവൻഷൻ പുണ്ട കാനയിൽ സമാപിച്ചു. ആയിരത്തിലധികം കാണികൾ പങ്കെടുത്ത വിപുലമായ ബാങ്ക്വറ്റോടുകൂടി നടന്ന സമാപന പരിപാടികൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫോമാ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എം. എൽ. എ, അഡ്വ. മാത്യു കുഴൽനാടൻ എന്നിവർ വിതരണം ചെയ്തു.
ഫോമായുടെ സ്ഥാപകനായ ശശിധരൻ നായരെ മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ, ജോർജ് മാത്യു, ബേബി ഊരാളിൽ എന്നിവരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആദരിച്ചു. മുൻ പ്രസിഡന്റുമാരായ ഫിലിപ്പ് ചാമത്തിൽ, അനിയൻ ജോർജ്ജ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മുൻ ഡിജിപി ടോമിൻ തച്ചങ്കരി ആദരിച്ചു.. സാജ് ഗ്രൂപ്പ് ചെയർമാൻ സാജൻ വർഗീസ്, ചലച്ചിത്ര സംവിധായകൻ കെ. മധു , കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ, ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ , വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം , ജോ സെക്രട്ടറി ഡോ.ജെയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രൗഢഗംഭീരമായ കലാസന്ധ്യ നടന്നു . ഫോമായുടെ പുതിയ ഭരണ സമിതി ബേബി മണക്കുന്നേലിൻ്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. എക്സികുട്ടീവ് ഭാരവാഹികളും റീജിയണൽ ഭാരവാഹികളും ചടങ്ങിൽ സത്യ പ്രതിജ്ഞ ചെയ്തു.
ഫോമായുടെ ഭാവി പരിപാടികൾ കൂടുതൽ ശക്തമാക്കി മാറ്റുവാൻ എല്ലാ റീജിയണുകളേയും സംഘടിപ്പിച്ചു കൊണ്ട് ഫലപ്രദമായ കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ഫോമയുടെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് സ്ഥാനമൊഴിയുന്ന ഫോമാ പ്രസിഡൻ്റ് ഡോ . ജേക്കബ് തോമസ് അറിയിച്ചു. ഇപ്പോൾ 10 വീടുകൾ നിർമ്മിച്ചു നൽകും . തുടർന്ന് ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് കമ്മിറ്റി ചെയർമാൻ തോമസ് കോശി, കോ- ചെയർ ചാക്കോ കോയിക്കലേട്ട്, കമ്മിറ്റിയംഗങ്ങളായ ലൂക്കോസ് പൈനുങ്കൽ, മേഴ്‌സി സാമുവൽ, വിൽസൺ ഊഴത്തിൽ, ലാലി കളപ്പുരയ്ക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രങ്ങൾ:ഷിജോ പൗലോസ്