PRAVASI

ജോസഫ് വാച്ചാച്ചിറയുടെ ( കുഞ്ഞൂഞ്ഞുകുട്ടി ) സംസ്ക്കാര ചടങ്ങുകൾ നവംബർ 7, 8 തീയതികളിൽ

Blog Image
ചിക്കാഗോയിൽ അന്തരിച്ച കുമരകം സ്വദേശി ജോസഫ് വാച്ചാച്ചിറയുടെ ( കുഞ്ഞൂഞ്ഞുകുട്ടി - 79) സംസ്ക്കാര ചടങ്ങുകൾ ബെൻസൻ വില്ല് സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നവംബർ 7, 8 ( വ്യാഴം , വെള്ളി ) തീയതികളിൽ നടത്തപ്പെടും

ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച കുമരകം സ്വദേശി ജോസഫ് വാച്ചാച്ചിറയുടെ ( കുഞ്ഞൂഞ്ഞുകുട്ടി - 79) സംസ്ക്കാര ചടങ്ങുകൾ ബെൻസൻ വില്ല് സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നവംബർ 7, 8 ( വ്യാഴം , വെള്ളി ) തീയതികളിൽ നടത്തപ്പെടും . നവംബർ 7-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ പൊതുദർശനം നടക്കും. നവംബർ 8-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 8:30 മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും  പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും .
ഭാര്യ: 1999 ൽ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞ മേരിക്കുട്ടി കൂടല്ലൂർ പടിഞ്ഞാത്ത്  കുടുംബാംഗമാണ്.
ഭാര്യ: പുന്നത്തുറ കല്ലുവെട്ടുകുഴിയില്‍ ലിറ്റില്‍ ഫ്ളവര്‍ (കുഞ്ഞുമോള്‍).
കുമരകം വാച്ചാച്ചിറയില്‍ പരേതരായ ജോസഫും (കൊച്ച്) തങ്കമ്മയുമാണ് മാതാപിതാക്കള്‍. 
മക്കള്‍: ജെയ്സണ്‍, ജോണ്‍സണ്‍, ജിന്‍സണ്‍ വാച്ചാച്ചിറ.
മരുമക്കള്‍: ബോബി മാക്കീല്‍, ജോംസി ഏലംതാനത്ത്, മിനു പടിഞ്ഞാക്കര.
കൊച്ചുമക്കള്‍-എട്ട്.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, കെസിസിഎന്‍എ മുന്‍ പ്രസിഡണ്ട് ജോയി വാച്ചാച്ചിറ, കുഞ്ഞൂഞ്ഞമ്മ ചെറിയത്തില്‍, ജോപ്പന്‍ വാച്ചാച്ചിറ, എല്‍സമ്മ ചാലുങ്കല്‍, ലിസി പള്ളത്തടം, ഫോമാ മുന്‍ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ.

ജോസഫ് വാച്ചാച്ചിറ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.