ന്യൂജേഴ്സിയില്‍ അന്തരിച്ച കൈപ്പുഴ ആട്ടുകാരന്‍ ചാമക്കാലായില്‍ പരേതനായ ചാക്കോച്ചന്റെ (സി.ജെ. ജേക്കബ്, റിട്ടയര്‍ഡ് സൂപ്രണ്ട്, കെഎസ്ആര്‍ടിസി) ഭാര്യ മേരി ജേക്കബിന്റെ (92) സംസ്കാരച്ചടങ്ങുകള്‍ നവംബര്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളില്‍ ന്യൂജേഴ്സിയില്‍ നടക്കും.
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ അന്തരിച്ച കൈപ്പുഴ ആട്ടുകാരന്‍ ചാമക്കാലായില്‍ പരേതനായ ചാക്കോച്ചന്റെ (സി.ജെ. ജേക്കബ്, റിട്ടയര്‍ഡ് സൂപ്രണ്ട്, കെഎസ്ആര്‍ടിസി) ഭാര്യ മേരി ജേക്കബിന്റെ (92) സംസ്കാരച്ചടങ്ങുകള്‍ നവംബര്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളില്‍ ന്യൂജേഴ്സിയില്‍ നടക്കും. നവംബര്‍ 8-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ പള്ളിയില്‍ (67 Fitch Street, Carteret, NJ 07008) പൊതുദര്‍ശനം നടക്കും. നവംബര്‍ 9-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 9 വരെ ക്രിസ്തുരാജ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും. തുടര്‍ന്ന് സെന്റ് ജെര്‍ട്രൂഡ് സെമിത്തേരിയില്‍ (53 Inman Ave, Colonia, NJ 07067) സംസ്കാരം നടക്കും.
പരേത കൂടല്ലൂര്‍ ഞെള്ളങ്ങനാട്ടില് കുടുംബാംഗമാണ്. മക്കള്‍: ആനിയമ്മ വാളത്താറ്റ്, ലൂക്കോസ് ചാമക്കാലായില്‍, മേഴ്സി മൂക്കേട്ട്, ജോണി ചാമക്കാലായില്‍, ജോസ് ചാമക്കാലായില്‍, ജോബി ചാമക്കാലായില്‍ (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: പരേതനായ ജോര്‍ജ് മാത്യു വാളത്താറ്റ് (കുമരകം), ആഗ്നസ് വെള്ളിയാന്‍ (ഒളശ്ശ), ജെയിംസ് മൂക്കേട്ട് (വെളിയന്നൂര്‍), സാലി അരീച്ചിറയില്‍ (മാന്‍വെട്ടം), ജെസ്സി ആറ്റുമാലില്‍ (വെളിയനാട്), സ്മിത പ്ലാച്ചേരിപ്പുറത്ത് (ചുള്ളിക്കര).
മേരി ജേക്കബ് ചാമക്കാലായില്‍