ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷന്റെ ( GCMA ) ഓണാഘോഷവും പ്രവർത്തന ഉത്ഘാടനവും സെപ്റ്റംബർ 22 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും
2023 -ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷന്റെ ( GCMA ) ഓണാഘോഷവും പ്രവർത്തന ഉത്ഘാടനവും സെപ്റ്റംബർ 22 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും . ഈ പരിപാടിയിൽ തന്നെ ഗ്രെയ്റ്റർ ചിക്കാഗോയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട FOMAA , FOKANA നേതാക്കന്മാരെ ആദരിക്കുന്നതായിരിക്കും .
സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചതിരിഞ്ഞു നടക്കുന്ന വിഭവ സമർത്ഥമായ ഓണസദ്യയും വിവിധ കലാപരിപാടികളും പൊതുസമ്മേളനവും തുടർന്ന് ഈ കഴിഞ്ഞ ആഴ്ചകളിൽ ദേശീയ സംഘടനകളായ FOKANA, FOMAA , എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിക്കാഗോ നിവാസികളായ നേതാക്കൾക്ക് സ്വീകരണവും നൽകുന്നു
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , ബോർഡ് ഓഫ് ട്രസ്റ്റി സതീശൻ നായർ , റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ ,യൂത്ത് റെപ് വരുൺ എസ് നായർ,
ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ , നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ.ജോസി കുരിശിങ്കല്‍, ശ്രീ.ജോര്‍ജ് മാത്യു, വിമന്‍സ് റെപ്രസന്റേറ്റീവ് ശ്രീമതി ആശ മാത്യു, അഡൈ്വസറി വൈസ് ചെയര്‍മാന്‍ ശ്രീ.ജോസ് മണക്കാട്ട് എന്നിവരെ യോഗത്തിൽ ആദരിക്കുന്നതായിരിക്കും
ഗ്രെയ്റ്റർ ചിക്കാഗോ ലാൻഡിലെ ഏറ്റവും വലിയ സംഘടന ആയി കൊണ്ടിരിക്കുന്ന ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ (GCMA ), വിവിധ കർമ്മ പദ്ധതികളാണ് പൊതുജനങ്ങൾക്കായി നടപ്പാക്കാൻ പോകുന്നത് . ബാഡ്മിന്റൺ ടൂർണമെന്റ് , കാർഡ് ഗെയിം , യൂത്ത് ഫെസ്റ്റിവൽ എന്നിവ തുടർ മാസങ്ങളിൽ നടത്തുന്നതായിരിക്കും .
ഓണാഘോഷത്തിലേക്കും പൊതുസമ്മേളത്തിലേക്കും എല്ലാ മലയാളികളെയും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ GCMA സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുന്നതായിരിക്കും .