PRAVASI

ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാള്‍ ഭക്തിസാന്ദ്രം

Blog Image
പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. 

ഫിലാഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. 
കിഴക്കിന്‍റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിനോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 7 ശനിയാഴ്ച്ചയായിരുന്നു  പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാളും,  തിരുസ്വരൂപപ്രതിഷ്ഠയുടെ 13ാം വാര്‍ഷികവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചത്. മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, രോഗസൗഖ്യ പ്രാര്‍ത്ഥന, ആരോഗ്യമാതാവിന്‍റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍. 
സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. സിമ്മി തോമസ് (സെ. ജോര്‍ജ് സീറോമലബാര്‍, പാറ്റേഴ്സണ്‍, ന്യൂജേഴ്സി), റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍ വി. സി. (ചാപ്ലൈന്‍, കൂപ്പര്‍ ഹോസ്പിറ്റല്‍, കാംഡന്‍, ന്യൂജേഴ്സി), റവ. ജോണ്‍ കെറ്റില്‍ബര്‍ഗര്‍ സി. എം. (സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍) എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിച്ചു.
څആവേമരിയچ സ്തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്‍റെയും, രോഗശാന്തിപ്രാര്‍ത്ഥനകളുടെയും, څഹെയ്ല്‍ മേരിچ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഒരു "ചിന്ന വേളാങ്കണ്ണി"യായി മാറി. കിഴക്കിന്‍റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയാക്കു തിലകമായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകള്‍ ആത്മനിര്‍വൃതിയടഞ്ഞു.
ലത്തീന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു. സീറോമലബാര്‍ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. 
വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കിയത്. 
സീറോമലബാര്‍ ഇടവകവികാരി റവ. ജോര്‍ജ് ദാനവേലില്‍, കൈക്കാരډാരായ കൈക്കാരډാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), പോളച്ചന്‍ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവ തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തു. 
ഫോട്ടോ: ജോസ് തോമസ് 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.