ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ്. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി.
കൊലപാതകത്തിൻ്റെ കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെകഴിഞ്ഞിട്ടില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി കൊണ്ടെന്ന വിചിത്ര മൊഴിയാണ് പ്രതി നൽകിയിരിക്കുന്നത്. ഇടക്കിടെ പറയുന്നത് ഹരികുമാർ മാറ്റി പറയുന്നതാണ് പോലീസിനെ പറയുന്നതാണ് പോലീനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറയുന്നു.
കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മ ശ്രീതുവും പ്രതി ഹരികുമാറും സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കരിക്കകം സ്വദേശിയായ പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്ക് 36 ലക്ഷം രൂപ കൊടുത്തെന്ന് ശ്രീതു മൊഴി നല്‍കിയിരുന്നു. മഹിളാമന്ദിരത്തിൽ ശ്രീതുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമോ ആഭിചാരമോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലയ്ക്ക് പിന്നില്‍ ശ്രീതുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.