സുന്ദരനും സുമുഖനും മധുരഭാഷിയുമായ മാർ തോമസ് തറയിൽ പിതാവ് തിരുവനന്തപുരത്തേക്ക് കടന്നു വന്നപ്പോൾ യുവത്വത്തിന്റെ പ്രസരിപ്പും ആത്മീ യതയുടെ പരിവേഷവും കൊണ്ട് വശ്യമായ ആ വ്യക്തിത്വത്തെ തലസ്ഥാ നനഗരി വിസ്മയത്തോടെയാണ് വരവേറ്റത്.
സുന്ദരനും സുമുഖനും മധുരഭാഷിയുമായ മാർ തോമസ് തറയിൽ പിതാവ് തിരുവനന്തപുരത്തേക്ക് കടന്നു വന്നപ്പോൾ യുവത്വത്തിന്റെ പ്രസരിപ്പും ആത്മീ യതയുടെ പരിവേഷവും കൊണ്ട് വശ്യമായ ആ വ്യക്തിത്വത്തെ തലസ്ഥാ നനഗരി വിസ്മയത്തോടെയാണ് വരവേറ്റത്. വലിയ കാര്യങ്ങൾ ചെറിയ വാക്യങ്ങളിൽ നാടൻ സംസാര ഭാഷയിൽ നർമ്മ രസം പുരട്ടി അദ്ദേഹം അവതരിപ്പിച്ചപ്പോൾ, എത്രയോ അടുത്തു പരിചയമുള്ള ഒരു സ്നേഹിതൻ, മുൻപ് പല തവണ സംസാരിച്ചിട്ടുള്ളതുപോലെ, ഇപ്പോഴും ഇതാ തന്റെ ഹൃദയവുമായി സംവദിക്കുന്നു എന്നാണ് ഓരോ ശ്രോതാവിനും അനുഭവപ്പെട്ടത്. ഹൃദ്യ തയാണ് ആ പെരുമാറ്റത്തിന്റെയും പ്രഭാഷണത്തിന്റെയും മുഖമുദ്ര.
തലസ്ഥാന നഗരിയിൽ സാമൂഹ്യ,സാംസ്‌കാരിക മേഖലകളിൽ സ്വന്തമായ ഒരിടം സീറോ മലബാർ സമൂഹത്തിനുണ്ടാകണമെന്ന ആഗ്രഹത്തോടെ യാണ് 'ലൂർദ് സൗഹൃദ വേദി'ക്കു അദ്ദേഹം ജന്മം നൽകിയത്.
ഇടയന്റെ സാമീപ്യം സംഗീതം പോലെ ആസ്വദിക്കുന്ന തന്റെ അജഗണം മാത്രമല്ല, കേരളമാകെത്തന്നെ, ഈ ബഹുസ്വര സമൂഹത്തിന്റെ വിശാല വിഹായസിൽ ഇന്ന് ഏറ്റവും ശോഭയോടെ പ്രകാശിക്കുന്ന ക്രിസ്തീയ നക്ഷത്രമായി തറയിൽ പിതാവിനെ മനസ്സിലേറ്റി.
അദ്ദേഹം ആർച്ച്ബി ഷപ്പായി വാഴിക്കപ്പെടുമ്പോൾ , കേരളജനത ഒന്നടങ്കം, വിശിഷ്യ, തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ആരാധക വൃന്ദം, ആഹ്ലാദ ചിത്തരായി അദ്ദേഹത്തിന് ആശംസകൾ നേരുന്നു.
ജയിംസ് ജോസഫ് കാരക്കാട്ട് പ്രസിഡന്റ്, ലൂർദ് സൗഹൃദ വേദി.