"എന്റെ നാവാണ് എനിക്ക് തുണ" എന്ന് അഭിമാനിക്കുന്ന പലരേയും നമുക്ക് അറിയാം, അല്ലേ? പലപ്രാവിശ്യം നാം നമ്മുടെ വാക്‌സാമർഥ്യത്താൽ പല നിരപരാധികളെയും തോൽപ്പിച്ചു എന്നതിൽ നാം അഭിമാനം കൊള്ളുകയല്ലേ? എത്രയോ ന്യായങ്ങളെ അന്യായങ്ങൾ കൊണ്ടു കുഴിവെട്ടി മുടിയില്ലേ? എന്നാൽ അങ്ങനെയുള്ളവർ അറിയണം എത്രെ മൂടിമറച്ചാലും സത്യങ്ങൾ നശിക്കുന്നില്ല.
ഒരു പാമ്പാട്ടി കുറേ പാമ്പുകളെ കൂടകളിലാക്കി ഒരു മുറിയിൽ സൂക്ഷിച്ചിരുന്നു. അവിടെ താമസ്സം തുടങ്ങിയ ഒര് എലിക്ക് ഈ കൂടകളെക്കുറിച്ചു വല്ലാത്തൊരു ജിജ്ഞാസ! എന്താണിത്? എനിക്കുള്ള ആഹാരമാണോ? എന്താണന്നു അറിയേണം. എലി "സ്കെച്ചും പ്ലാനുമിട്ടു" പതുക്കെ കൂടയിൽ കരണ്ട് തുടങ്ങി. മണിക്കുറുകൾ ചിലതുകഴിഞ്ഞു സാമാന്യം വലിപ്പമുള്ള ഒരു ദ്വാരം. എന്തോ കൂടയ്ക്കുള്ളിൽ അനങ്ങുന്നുണ്ട്. അൽപ്പം കഴിഞ്ഞു ഇതാ അതിനുള്ളിൽ ഇരുന്ന ഉഗ്രസർപ്പം (അഹി) വെളിയിലേക്കു വന്നു എലിയെ തന്റെ ആഹാരമാക്കി. എലിയുടെ ആഗ്രഹനിവർത്തിക്കുവേണ്ടി അടച്ചുവെച്ചിരുന്ന കൂട തുരന്നതിന്റെ ഫലം ഭയങ്കരംതന്നെ. ഇഷ്ട്ടം അനിഷ്ടമായിപ്പോയി.
അടഞ്ഞിരിക്കുന്ന വാതിലികളോ എന്തുമായിക്കൊള്ളട്ടെ അതിനെ മാന്തുവാനോ മുട്ടുവാനോ തുടങ്ങുതിനുമുന്നമേ ഒന്നുചിന്തിക്കേണ്ടതല്ലേ വേണോയിത് ? എന്താണാന്തരഫലം? അതിനുള്ളിൽ പാമ്പാണോ അതോ പിമ്പാണോയെന്നു ചിന്തിച്ചിട്ടുവേണ്ടേ കൈക്രീയകൾക്കു ഉൽഘാടനകർ മ്മങ്ങൾതുടങ്ങാൻ. തുരക്കുന്ന ഏലി ഒരുപക്ഷെ കൂട്ടത്തിലെ "സൂപ്പർ എലി" ആയിരിക്കാം അല്ലെങ്കിൽ എലിക്കൂട്ടത്തിൽനിന്നും ഏറ്റവും കൂടുതൽ വോട്ടു നേടിയ പ്രതിനിധിയായിരിക്കാം. എന്നാൽ പാമ്പൊണ്ടോ ഇതൊന്നും നോക്കുന്നില്ലല്ലോ. മൂഷികന്യായം മൂഷികന് പറയാനുണ്ടാകും. എന്നാൽ സർപ്പത്തിന് മുന്നിൽ എലി രക്ഷപ്പെടുമോ?
സ്ഥാനം കൊണ്ട് വലിയവൻ ആയാൽ മറ്റെല്ലാവരും തന്റെ ഉപഭോഗവസ്തുക്കൾ ആണെന്ന് ചിന്തിക്കുന്നുവരുണ്ടെന്നു കേൾക്കുന്നു. അത് പണ്ടേ കാലം. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ കാര്യങ്ങൾ കൈവിട്ടകാര്യം അവർ അറിയുന്നില്ലന്നാണോ? കേൾക്കുന്ന വാർത്തകൾ നമ്മേ അമ്പരിപ്പിക്കുകയല്ലേ. താരങ്ങൾ തറകളായിതീരുന്ന ഈ കാലങ്ങളിൽ ചിന്തകൾ പാവനമായി സൂക്ഷിച്ചില്ലെങ്കിൽ കൂടയ്ക്കുള്ളിലെ മൂർഖൻ വെളിയിൽ വരും അവകൾ നമ്മെ വിഴുങ്ങികളയും. ആർക്കും രക്ഷിക്കുവാൻ കഴിയുകയില്ല. അതുവരെ കൂടെനിന്നവർ അപരിചിതരെപോലെ മാറിനിൽക്കും. ഉണ്ടന്ന് തോന്നുന്ന സ്ഥാനമാനങ്ങൾ വീണുടയും. വാരികൂട്ടിയതൊക്കെയും വക്കീലും മറ്റും കണക്കുപറഞ്ഞു കണക്കില്ലാതെ കൊണ്ടുപോകും.
"അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്ല്യൻ. സദൃശ:28:15" ഈ ബൈബിൾ സൂക്തം എത്രയോ ആനുകാലിക പ്രാധാന്യമുള്ളതാണ്. പദവികളും അധികാരങ്ങളും ദുഷ്ടന്റെ കരങ്ങളെത്തിയാൽ അവൻ എല്ലാറ്റിനേ യും തന്റെ തന്റെ ഭോഗത്തിനുള്ള ഭോജനവസ്തുവായിട്ടെ കാണുകയുള്ളു. കുരുന്നിനെപ്പോലും ശേഷിപ്പിക്കുകയില്ല. മനുഷ്യത്വം ലെവലേശമില്ലാത്ത കാട്ടുമൃഗങ്ങൾ! ഏതു അധമനേയും ഉത്തമനാക്കുവാൻ പ്രാപ്തരായ വ്യവഹാരി ഉള്ളടത്തോളം ചെമ്പും നമുക്ക് തങ്കമാക്കാം. ഇര, മണ്ണിരകളെപോലെ ഒതുങ്ങും, വേട്ടക്കാരൻ ആർക്കെന്നെ പിടിച്ചുകെട്ടവാൻ കഴിയുമെന്ന് ചോദിക്കുന്ന അശ്വമേധമൃഗത്തെപോലെ രംഗത്തുണ്ടായിരിക്കും.
"എന്റെ നാവാണ് എനിക്ക് തുണ" എന്ന് അഭിമാനിക്കുന്ന പലരേയും നമുക്ക് അറിയാം, അല്ലേ? പലപ്രാവിശ്യം നാം നമ്മുടെ വാക്‌സാമർഥ്യത്താൽ പല നിരപരാധികളെയും തോൽപ്പിച്ചു എന്നതിൽ നാം അഭിമാനം കൊള്ളുകയല്ലേ? എത്രയോ ന്യായങ്ങളെ അന്യായങ്ങൾ കൊണ്ടു കുഴിവെട്ടി മുടിയില്ലേ? എന്നാൽ അങ്ങനെയുള്ളവർ അറിയണം എത്രെ മൂടിമറച്ചാലും സത്യങ്ങൾ നശിക്കുന്നില്ല. അവകൾ കിളിർത്തുവരും. ന്യായമേ ഒടുവിൽ ജയിക്കുകയുള്ളു. മൂഷികന് ന്യായം പറയാം നീ എന്റെ ആഹാരമാണ്. എന്നാൽ പാമ്പ് പറയും എന്നെതിന്നുവാൻ നിനക്കാകുകയില്ല, എന്തിന് നീ എന്റെ കൂടിന്റെ അരികെവന്നു? എന്തിനാണ് പലപ്രാവിശ്യം മുട്ടിയത്? എന്നെ ഇറക്കിവിട്ടത്? ഇനി നീയാണ് അകത്ത്.
പാസ്റ്റർ ജോൺസൺ സഖറിയ