ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) നഴ്സുമാർക്ക് വേണ്ടി വെർച്ച്വൽ വിദ്യാഭ്യാസ സെഷൻ ഒരുക്കുന്നു. ഓഗസ്റ്റ് ആറ്, ചൊവ്വാഴ്ച്ച വൈകീട്ട് എട്ടു മണിക്കാണ് ഈ പരിപാടി ഒരുക്കിയിട്ടുള്ളത്. വിഷയം "ദി നഴ്സസ് റോൾ ഇൻ അഡ്വാൻസിങ് ഇക്വിറ്റി ത്രൂ ക്ളൈമറ്റ് ആക്ഷൻ".
ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) നഴ്സുമാർക്ക് വേണ്ടി വെർച്ച്വൽ വിദ്യാഭ്യാസ സെഷൻ ഒരുക്കുന്നു. ഓഗസ്റ്റ് ആറ്, ചൊവ്വാഴ്ച്ച വൈകീട്ട് എട്ടു മണിക്കാണ് ഈ പരിപാടി ഒരുക്കിയിട്ടുള്ളത്. വിഷയം "ദി നഴ്സസ് റോൾ ഇൻ അഡ്വാൻസിങ് ഇക്വിറ്റി ത്രൂ ക്ളൈമറ്റ് ആക്ഷൻ". അലയൻസ് ഓഫ് നഴ്സസ് ഫോർ ഹെൽത്തി എൻവൈറോണ്മെന്റ് ഡിറക്ടർ കാര കുക്ക് ആയിരിക്കും പ്രോഗ്രാം അവതാരിക. ഏകദേശം ഒരുമണിക്കൂർ നീളമുള്ള ഈ സെമിനാറിൽ പങ്കെടുക്കുന്ന നഴ്സുമാർക്ക് ഒരു മണിക്കൂർ തുടർ വിദ്യാഭ്യാസ ക്രെഡിറ്റ് ലഭിക്കും. രെജിസ്ട്രേഷൻ സൗജന്യമാണ്.
പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ഇടപെടലുകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അമേരിക്കയിലെ നഴ്സുമാരുടെ ഏക സംഘടനയായ അലയൻസ് ഓഫ് നഴ്സസ് ഫോർ ഹെൽത്തി എൻവൈറോണ്മെന്റ് പരിസ്ഥിതി ആരോഗ്യത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ച വളരെയധികം ഗവേഷണം നടത്തുകയും തെളിവധിഷ്ഠിത നഴ്സിംഗ് പ്രാക്ടീസ് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ്. നഴ്സുമാരെയും നഴ്സിംഗ് സംഘടനകളെയും അവബോധരാക്കുക വഴി കാലാവസ്ഥയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ ഒരു ദേശീയ മുൻഗണന കൊടുക്കേണ്ട വിഷയമാക്കുന്നതിൽ വ്യാപൃതയാണ് അവതാരകയായ കാരാ കൂക്ക്.
എല്ലാ പരിശീലന മേഖലയിലുമുള്ള നഴ്സുമാർക്ക് പ്രയോജനപ്പെടുന്നതാണ് അവതരണ വിഷയമെന്ന് ഐനാനി എഡ്യൂക്കേഷൻ ചെയർ ആന്റോ പോൾ അറിയിക്കുന്നു. സൗജന്യമായി ഒരു തുടർ വിദ്യാഭ്യാസ ക്രെഡിറ്റ് നഴ്സുമാർക്ക് സ്പഷ്യൽറ്റി സെര്ടിഫിക്കെഷൻ പുതുക്കുന്നതിനും ജോലിസ്ഥലത്തെ ക്ലിനിക്കൽ ലാഡർ പോലുള്ള പ്രൊമോഷൻ പ്രോഗ്രാമുകൾക്കും ഉപയോഗിക്കാം. താൽപ്പര്യമുള്ളവർക്ക് രെജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://us06web.zoom.us/meeting/register/tZcsd-ipqDwiE9cKnvCLB3aVxxSh1dXUEsA9 കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ പ്രസിഡന്റ് ഡോ. അന്നാ ജോർജ് (646 732 6143), എജുക്കേഷൻ ചെയർ ആന്റോ പോൾ (516 200 1317), ഐനാനി വൈസ് പ്രെസിഡെന്റ് ഡോ. ഷൈല റോഷിൻ(646 262 8105), സെക്രെട്ടറി ആൽഫി സൺദ്രൂപ് (516 513 2321).
Kara Cook, MS, RN, AHN-BC - presenter
Anto Ayininkal
Dr. Shyla Roshin, VP, INANI
Dr. Anna George, president of INANY
Alphy Sundroop