ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളുമായി ഒത്തുചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുവാന്‍ ഡാളസിലും വാഷിങ്ടണ്‍ ഡിസിയിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ഐ.ഒ.സി കേരള പ്രസിഡണ്ട് സതീശന്‍ നായര്‍ അറിയിച്ചു
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളുമായി ഒത്തുചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുവാന്‍ ഡാളസിലും വാഷിങ്ടണ്‍ ഡിസിയിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ഐ.ഒ.സി കേരള പ്രസിഡണ്ട് സതീശന്‍ നായര്‍ അറിയിച്ചു.
ഡാളസിലും വാഷിങ്ടണ്‍ ഡിസിയിലും പൊതുപരിപാടിയില്‍ ഏവരേയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതും കൂടാതെ മറ്റു വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു സംസാരിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ പൊതുപരിപാടികളില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ വളരെ ഹ്രസ്വമായ സന്ദര്‍ശനമായിരിക്കും രാഹുല്‍ ഗാന്ധിയുടേത്. 8-ാം തീയതി ഡാളസിലും 9, 10 തീയതികളില്‍ വാഷിങ്ടണ്‍ ഡിസിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഈ അമേരിക്കന്‍ സന്ദര്‍ശനം എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു.
അദ്ദേഹത്തിന്‍റെ വിപുലമായ പരിപാടികള്‍ക്കായി ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡണ്ട് മൊഹിന്ദര്‍ സിംഗ്, കേരളാ ചാപ്റ്റര്‍ പ്രസിഡണ്ട് സതീശന്‍ നായര്‍, ചെയര്‍മാന്‍ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, മുന്‍ പ്രസിഡണ്ട് ലീലാ മാരേട്ട്, ജോണ്‍സണ്‍ മ്യാലില്‍, സാക് തോമസ്, സന്തോഷ് കാപ്പില്‍ തുടങ്ങിയവരും മറ്റു വിവിധ ചാപ്റ്റര്‍ പ്രതിനിധികളും പ്രവര്‍ത്തിച്ചുവരുന്നു.