വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്.
ബോസ്റ്റൺ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ വെച്ച് 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാം വർഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആൽബർട്ടയിൽ എഡ്മൻ്റണിലുള്ള കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ ലീന മാത്യുവിനും രണ്ട് പെൺമക്കളായ സെറാ റൂത്ത് , ആഷ്‌ലി എലിസബത്ത് എന്നിവരോടൊപ്പം 2008-ൽ കാനഡയിലേക്ക് താമസം മാറി. കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സ്ഥാപനത്തിന് തുടക്കമിട്ടു. അതിനുശേഷം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എഡ്മൻ്റണിലെ ഒരു പ്രധാന ആത്മീയ സമൂഹമായി സഭ വളരുവാൻ ഇടയായി.
നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം കല്ലിശ്ശേരി സ്വദേശിയാണ്. എബനേസർ ഐ.പി.സിയുടെ സഹസ്ഥാപകരിൽ ഒരാളായിരുന്ന പി .ഐ കൊച്ചുട്ടി (കുഞ്ഞുട്ടിച്ചായൻ) യുടെ കൊച്ചുമകനാണ്. യു.എസിലെ ഒക്ലഹോമ സിറ്റിയിലേക്ക് 2006-ൽ കുടിയേറി. ഐ.പി.സി ഹെബ്രോൺ ഒക്ലഹോമ സഭയുടെ സജീവ അംഗമാണ്. 18-ാമത് IPC ഫാമിലി കോൺഫറൻസ് ലോക്കൽ സെക്രട്ടറി, വർഷിപ്പ് ടീം, മീഡിയ ടീം, ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീന എബ്രഹാം. മക്കൾ: ബ്രയാന, തബിത, എസെക്കിയേൽ.
നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം മോനിസ് ജോർജ് ഡാളസ് ഐ.പി.സി ഹെബ്രോൺ സഭാംവും പാസ്റ്റർ മോനിസ് ജോർജിന്റെ മകനുമാണ്. ഐപിസി, പി.സി.എൻ.എ. കെ കോൺഫറൻസ് എന്നിവയുടെ നാഷണൽ യൂത്ത് കോർഡിനേറ്ററായും, പി.വൈ.പി.എ ഈസ്റ്റേൺ റീജിയൻ്റെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. പെന്തക്കോസ്ത് യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിൻ്റെ (പി.വൈ.സി.ഡി) കോർഡിനേറ്റർ, PYPA മിഡ്‌വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യുഎസിലെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനത്തിൽ കംപ്ലയൻസ് ബാങ്ക് ഓഡിറ്ററായി ജോലി ചെയ്തു വരുന്നു. ഭാര്യ: ജീന ജോർജ്
നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ കുമ്പനാട് സ്വദേശിയാണ്. ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റർ ബെഥേൽ ജോൺസൻ്റെ ഭാര്യയാണ്. 1982-ൽ യു.എസിലെ ബോസ്റ്റണിൽ സ്ഥിര താമസമാക്കി. കഴിഞ്ഞ 30 വർഷമായി സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനുവേണ്ടി സഹോദരിമാരുടെ ദിവസേനയുള്ള പ്രാർത്ഥനാ ലൈന് നേതൃത്വം നൽകിവരുന്നു . മക്കൾ: ജീൻ, ജൂലി, ജോവാൻ, ജെമിമ, ജോനാഥൻ.
യൂത്ത് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജോൺ ബോസ്റ്റണിൽ കുടുംബത്തോടൊപ്പം താമസിച്ച് ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയിൽ യൂത്ത് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മീയ യാത്ര ജയ്പൂരിലെ അഗാപെ ഫെല്ലോഷിപ്പ് ചർച്ചിൽ ആരംഭിച്ചു, ഉത്തരേന്ത്യൻ കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തിന് ഇത് വഴിതെളിയിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വർഷങ്ങളോളം ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ എബനേസർ ഐ.പി.സി ചർച്ചിൻ്റെ സജീവ അംഗമായിരുന്നു. സെൻട്രൽ ഫ്ലോറിഡയിലെ ക്രിസ്ത്യൻ സംഘടനയായ CF2 ൻ്റെ ട്രഷറർ സ്ഥാനം ഉൾപ്പെടെ വിവിധ റോളുകളിൽ നേതൃസ്ഥാനം വഹിച്ചു. ഐ.പി.സി ഫാമിലി കോൺഫറൻസുകളിലും പിസിഎൻഎകെ കോൺഫറൻസുകളിലും യുവജന പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫെബി. മക്കൾ: സാറ, സാമുവൽ, സെയ്ല.
നാഷണൽ മീഡിയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാംഗമാണ്. മാധ്യമപ്രവർത്തകനായും വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ പബ്ലിസിറ്റി കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പദവികൾ വഹിക്കുന്നു. ഭാര്യ ഡോ: സിജി മാത്യൂ. മകൻ: ബെഞ്ചമിൻ
പ്രയർ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഏബ്രഹാം മാത്യു ഐ.പി. സി. ഹെബ്രോൺ പെൻസിൽവേനിയ സഭാംഗമാണ്.
വിശ്വാസികൾ പ്രതീക്ഷയോടും വളരെ ഏറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന കോൺഫ്രൻസാണ് കനേഡിയൻ ഐ.പി.സി കോൺഫ്രൻസ്. കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയുടെ തലസ്ഥാന നഗരമാണ് എഡ്മന്റൻ. "കാൽഗറി-എഡ്മൻ്റൺ ഇടനാഴി", ആൽബർട്ടയിലെ ഏറ്റവും വലിയ നഗരമായ കാൽഗരി നഗരത്തിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. ആൽബർട്ടയുടെ മധ്യമേഖലയാൽ ചുറ്റപ്പെട്ട എഡ്മന്റൻ, വടക്കൻ സസ്‌കാച്ചെവൻ നദിക്കരികിലാണ് സ്ഥിതി ചെയ്യുന്നത്.
വാർത്ത: നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ
Pr Sam Varughese Canada National Convenor IPC 2025
Finny Abraham Secretary IPC 2025
Abraham Monis George Treasurer IPC 2025
Susan Johnson Ladies Cordinator IPC 2025
Robin John Youth Cordinator ipc 2025
Nibu Vellavanthanam - Media Cordinator