ജേക്കബ് പനയ്ക്കൽ (88), (പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിൻ്റെ ഭർത്താവ്) ഫിലഡൽഫിയയിൽ അന്തരിച്ചു.
ഫിലഡൽഫിയ: ജേക്കബ് പനയ്ക്കൽ (88), (പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിൻ്റെ ഭർത്താവ്) ഫിലഡൽഫിയയിൽ അന്തരിച്ചു. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിൽ ജനനം. യശ:ശരീരരായ പി.ജി. ഏബ്രാഹം (പിതാവ്), മറിയാമ്മ ഏബ്രാഹം (മാതാവ്). ഏഴുമക്കളിൽ നാലാമത്തെ ആളായിരുന്നു ജേക്കബ് പനയ്ക്കൽ. ജോളി കളത്തിൽ (സഹോദരി) (ഫിലഡൽഫിയ). മറ്റു സഹോദരങ്ങൾ നേരത്തേ ദിവംഗതരായി.
മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് . കുഞ്ഞു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്സാണ്ഡർ ജോർജ്.
ജേക്കബ് പനയ്ക്കൽ, കേരളാ ഹെൽത് ഡിപ്പാട്മെൻ്റിൽ തിരുവനന്തപുരത്ത്, യൂ ഡി സി ആയിരിക്കെ, 1980 ൽ അമേരിക്കയിൽ താമസമാക്കി. സിയേഴ്സ് കമ്പനി, പി എൻ സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കൻ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു.
പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്കൽ തിരുവനന്തപുരത്ത് വിദ്യുത്ച്ഛക്തി ബോർഡിൽ യൂ ഡി ക്ളാർക്കായിരിക്കെയാണ് ജേക്കബ് പനയ്ക്കലുമായുള്ള വിവാഹം. എഴുത്തുകാരി എന്നതിനു പുറമേ, ഫിലഡൽഫിയാ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗവേഷണ വിഭാഗത്തിൽ സേവനവും അനുഷ്ഠിക്കുന്നു.
വെള്ളിയാഴ്ച്ച , ആഗസ്റ്റ് 30, 2024, വൈകുന്നേരം 5:30 മുതൽ 8 മണി വരെ ഫിലഡൽഫിയാ ബഥേൽ മാർത്തോമാ ചർച്ചിൽ വ്യൂവിങ്ങ്. ശനിയാഴ്ച്ച , ആഗസ്റ്റ് 31, 2024, ഫിലഡൽഫിയാ ലാമ്പ് ഫ്യൂണറൽ ഹോമിൽ സാംസ്കാര ശുശ്രൂഷകൾ. കൂടുതൽ വിവരങ്ങൾ പിന്നീട്.
ജേക്കബ് പനയ്ക്കൽ