വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്സരത്തില്‍ ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ജിജി കോശി, ബീന ദമ്പതികള്‍ കര്‍ഷകരത്നം അവാര്‍ഡിനു് അര്‍ഹരായി.
ഫിലാഡല്‍ഫിയ: വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്സരത്തില്‍ ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ജിജി കോശി, ബീന ദമ്പതികള്‍ കര്‍ഷകരത്നം അവാര്‍ഡിനു് അര്‍ഹരായി.
ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണു് കര്‍ഷകരത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
കൃഷിയില്‍ തത്പരരും, നിപുണരുമായ നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വിത്തുല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണു് വിധിനിര്‍ണ്ണയം നടത്തിയത്. പതിന്
അടുക്കളത്തോട്ടങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, ഇതില്‍ നിന്നും പത്ത ് തോട്ടങ്ങള്‍ ഫൈനല്‍ റൗണ്‍ടില്‍ എത്തുകയുണ്‍ടയി് അതില്‍ നിന്നാണ് കര്‍ഷകരത്നത്തെയും മറ്റുവിജയികളെയും കണ്‍ടെത്തിയത്
മത്സരത്തില്‍ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നെന്നു് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്നു് കര്‍ഷകരത്നം അവാര്‍ഡു ജേതാവായ ജിജി കോശി, ബീന ദമ്പതികളുടെ കൃഷിത്തോട്ടത്തില്‍ നിന്നും മനസ്സിലാക്കമെന്നു് വിധികര്‍ത്താക്കള്‍ പറഞ്ഞു.
രണ്‍ടാം സമ്മാനം സെബാസ്റ്റ്യന്‍ എബ്രാഹം, സുജാത സെബാസ്റ്റ്യന്‍ ദമ്പതികളുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം തോമസ് ആനി ദമ്പതികളുടെ അടുക്കളത്തോട്ടവും നേടി.കര്‍ഷരത്നം ജിജി ബീന കോശി ദമ്പതികള്‍ക്ക് എവര്‍റോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ അഭിലാഷ് ജോണും, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്ജും ചേര്‍ന്ന് നല്‍കി. സ്പോണ്‍സറായ അമിത് പട്ടേല്‍, അലക്സ് തോമസ്, ജോര്‍ജ്ജ് ഓലിക്കല്‍ എിവര്‍ നല്‍കിയ കാഷ് അവാര്‍ഡുകള്‍ സെക്രട്ടറി ബിനു മാത്യുവു, ട്രഷറര്‍ ഫീലിപ്പോസ് ചെറിയാനും, സുധ കര്‍ത്തായും സമ്മാനിച്ചു. അവാര്‍ഡ് കമ്മറ്റി കോഡിനേറ്ററുന്മാരായ ജോര്‍ജ്ജുക്കുട്ടി ലുക്കോസ്, ജോര്‍ജ്ജ് ഓലിക്കല്‍, അലക്സ് തോമസ് എന്നിവര്‍ വിധി കര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.