PRAVASI

ജോണ്‍സണ്‍ കണ്ണൂക്കാടന്‍: ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട്

Blog Image
ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2024-2026 വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ റീജിയന്‍റെ വൈസ് പ്രസിഡണ്ടായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ ഫോമായുടെ ഭാരവാഹികളോടും മറ്റെല്ലാ അംഗങ്ങളോടും പ്രത്യേകിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ഫോമാ ഡെലഗേറ്റ്സിനോടും പ്രത്യേകം ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.

ചിക്കാഗോ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2024-2026 വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ റീജിയന്‍റെ വൈസ് പ്രസിഡണ്ടായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ ഫോമായുടെ ഭാരവാഹികളോടും മറ്റെല്ലാ അംഗങ്ങളോടും പ്രത്യേകിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ഫോമാ ഡെലഗേറ്റ്സിനോടും പ്രത്യേകം ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.
അതോടൊപ്പം 2024-2026-ലേക്കുള്ള സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോസി കുരുശിങ്കല്‍, ജോര്‍ജ് മാത്യു, വിമന്‍സ് റെപ്രസന്‍റേറ്റീവ് ആശ മാത്യു, അഡ്വൈസറി വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരെ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ടെന്ന നിലയില്‍ ഞാന്‍ പ്രത്യേകം അനുമോദിക്കുന്നു.
അനേകവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷനില്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും കോവിഡ് എന്ന മഹാമാരിയുടെ സമയത്ത് മൂന്ന് വര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം വഹിക്കുകയും തദവസരത്തില്‍ ധാരാളം ജനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ചാരിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതുവഴി നിര്‍ധനരായ 21 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ വെച്ചുകൊടുക്കുവാന്‍ സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്താല്‍ സാധിച്ചു. അനേകം കലാമേളകള്‍, കായികമത്സരങ്ങള്‍ എന്നിവ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. ഇനിയും നമ്മുടെ നാട്ടില്‍ പ്രകൃതി ദുരന്തങ്ങള്‍കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കുവാനുള്ള പ്രയത്നത്തിലാണ് ഞാനിപ്പോള്‍.
2008-ല്‍ ഫോമാ ആംരംഭിച്ചനാള്‍ മുതല്‍ വളരെ ആക്ടീവായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ചെറുതും വലുതുമായ അനേകം സ്ഥാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടുന്നവയാണ് 2018-ലെ ഫോമായുടെ നാഷണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വന്‍ വിജയമാക്കിയത്. ഫോമായുടെ നാഷണല്‍ ക്രെഡന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. 2022-ലെ കാന്‍കൂണ്‍ ഫോമാ കണ്‍വന്‍ഷന്‍റെ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വിജയകരമാക്കി. 2024-ലെ പുണ്ടകാനായില്‍വെച്ചു നടത്തിയ ഫോമാ കണ്‍വന്‍ഷന്‍റെ സുവനീയര്‍ കമ്മിറ്റി സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യതയോടും അര്‍പ്പണമനോഭാവത്തോടുംകൂടി സമയോചിതമായി ചെയ്ത് തീര്‍ക്കുക എന്നതാണ് എന്‍റെ പ്രവര്‍ത്തന ശൈലി. എല്ലാവരേയും ഒരുമിച്ച് ചേര്‍ത്ത് ഒരുമയോടെ പ്രവര്‍ത്തിക്കുന്നതാണ് എന്‍റെ പ്രവര്‍ത്തന വിജയം. വിഷമ ഘട്ടങ്ങളെ പുഞ്ചിരിയോടുകൂടി മാത്രമെ അഭിമുഖീകരിക്കാറുള്ളൂ.
നമ്മുടെ യുവജനങ്ങളെയും വനിതകളെയും സീനിയേഴ്സിനെയും കുഞ്ഞുമക്കളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വരും നാളുകളില്‍ വിഭാവനം ചെയ്യുന്നത്.
എന്‍റെ മുന്‍കാല പ്രവര്‍ത്തനപരിചയം ഫോമായ്ക്കും ഫോമായുടെ സെന്‍ട്രല്‍ റീജിയനും ഒരു മുതല്‍ക്കൂട്ടായിരിക്കും. സംഘടനയുടെ എല്ലാവിധ വിജയങ്ങള്‍ക്കും വേണ്ടി ഞാന്‍ അക്ഷീണം പ്രയത്നിക്കുന്നതായിരിക്കും. ഒത്തൊരുമിച്ചുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുവാന്‍ സഹൃദയരായ നിങ്ങളേവരുടെയും പ്രാര്‍ത്ഥനയും സഹായ സഹകരണങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു.
2024-2026-ലേക്ക് ഫോമായുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും മറ്റ് എല്ലാ ഭാരവാഹികളെയും ഫോമാ സെന്‍ട്രല്‍ റീജിയന്‍റെയും എന്‍റെയും പേരിലുള്ള അനുമോദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്,
ജോണ്‍സണ്‍ കണ്ണൂക്കാടന്‍
ഫോമ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട്

JOHNSON KANNOOKADAN FOMAA CENTRAL REGION RVP

GEORGE MATHEW,NATIONAL COMMITTEE MEMBER

JOSEY KURISUNKAL,NATIONAL COMMITTEE MEMBER

JOSE MANAKATTE,ADVISORY VICE CHAIRMAN

ASHA MATHEW,WOMENS REP

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.