ലോകചരിത്രത്തിൽ നിർണായകമായ സ്ഥാനം സൃഷ്ടിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെ അമേരിക്ക നവംബർ അഞ്ചാം തീയതി നേരിടുകയാണ് ക്രൈസ്തവ മൂല്യങ്ങളെയും ദൈവവചനത്തിന്റെ സത്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട് അധാർമികതയ്ക്കും അരാജകത്വത്തിനും ചുക്കാൻ പിടിക്കുന്ന നിലവിലുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതിഭാസമായ കമലാഹാരിസും ലോക ധനികന്മാരിൽ ധനികനും നാലു വർഷക്കാലം അമേരിക്കയുടെ ഭരണചക്രം തിരിച്ചപ്പോൾ ഒരു ചില്ലിക്കാശ് പോലും കുടുംബത്തിനും സ്വന്തം സാമ്രാജ്യം വ്യാപ്തികോ അടിച്ചു മാറ്റാതെ സ്വന്തം ശമ്പളം പോലും ഒഴിഞ്ഞു വച്ചുകൊണ്ട് രാജ്യത്തിന് സംഭാവന ചെയ്തു പൊതുനന്മയ്ക്കുവേണ്ടി ജീവനെ പോലും ത്യജിക്കുവാൻ തയ്യാറായ ട്രംപും തമ്മിലുള്ള പോരാട്ടം ലോകം ഉറ്റുനോക്കുന്നു

അമേരിക്കൻ സമ്പദ്ഘടനയുടെയും ക്രിസ്തീയ മൂല്യങ്ങളുടെയും അടിത്തറയിളക്കി ലോകരാജ്യങ്ങൾക്കു മുമ്പിൽ ഒരു പരിഹാസചിന്നമായി അമേരിക്ക ഇന്ന്നിലകൊള്ളുകയാണ് കഴമ്പില്ലാത്ത ചിരിയും കാതൽ ഇല്ലാത്ത ഉപദേശങ്ങളും ഉണ്ട് വലിയോരു ജനസമൂഹത്തെ കമ്മ്യൂണിസത്തിലേക്കും സോഷ്യലിസത്തിലേക്കും മാക്സിസത്തിലേക്ക് നയിക്കുകയാണ് നിലവിലുള്ള ഭരണകൂടം അതിൻറെ പ്രതിഭയാണ് കമലഹാരിസ്. നിബന്ധനകൾ ഇല്ലാത്ത ഗർഭചിത്രവും പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ലിംഗം ശസ്ത്രക്രിയ, പോലീസു വേണ്ട, രാജ്യത്തിന് അതിരുകൾ വേണ്ട എന്ന് വിളിച്ചു വിളിച്ചു കൂവുന്ന ഈ ഭരണകൂടത്തിന്സാധാരണക്കാരന്റെ സുരക്ഷിതത്വം വിഷയമേ അല്ല അനധികൃത കുടിയേറ്റത്തിന് അമേരിക്കയുടെ വാതിലുകൾ തുറന്നിടുന്നത് രാജ്യത്തിൻറെ രക്ഷിക്കൂ നന്മയ്ക്കു വേണ്ടിയല്ല പ്രത്യുത അധികാരത്തിന്റെ കസേരയിൽ അള്ളിപ്പിടിച്ചുകൊണ്ട് കിടക്കുവാൻ വേണ്ടിയാണ് സോദമ്യ പാപത്തിന്റെയും ബാബിലോണ്യ മ്ലേച്ഛതകളുടെയും ഒഴുക്കിനെ തടസ്സമില്ലാതെ ഒഴുകുവാൻ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ ഭരണകൂടത്തിന്റെ പ്രതിച്ഛായയാണ് കമലഹാരിസ്
മയക്കുമരുന്നിന്റെ നിയന്ത്രണമില്ലാത്ത പ്രവാഹങ്ങളും സൗത്ത് അമേരിക്കൻ ഗുണ്ടകളുടെ വിളയാട്ടങ്ങളും അമേരിക്കയുടെ മണ്ണിൽ വേരുറപ്പിച്ചു ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ മത്സരത്തിൽ യഥേഷ്ടം പങ്കെടുക്കുവാൻ അവസരങ്ങൾ നിർലോഭം സൃഷ്ടിച്ച നിലവിലുള്ള ഭരണകൂടം ക്രൈസ്തവ മൂല്യങ്ങൾക്ക് ഒരു അവഹേളനമാണ് അക്രമത്തിലൂടെയും നദി പോലെ ഒഴുകുന്ന അധാർമികതയും കുടുംബങ്ങളെ തകർക്കുക തലമുറകളെ ചതിക്കുഴിയിൽ വീഴ്ത്തുക എന്നുള്ളത് മാത്രമാണ് ലക്ഷ്യം. ഇതാണോ നമുക്ക് ആവശ്യം ഇരുട്ടിനെതിരെയുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പ്
സുനാമി പോലെ ഒന്നിന് പുറകെ ഒന്നായി ഒരു മനുഷ്യനെ തൻറെ പദവിയിൽ നിന്ന് തള്ളിയിടുവാൻ കെട്ടിച്ചമച്ച് 700 വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകൾ, രാജ്യദ്രോഹക്കുറ്റം ഒന്നിലധികം, ഇംപീജ്മെൻറ് ഒന്നിലധികം, വധശ്രമം ഒന്നിലധികം ഇതെല്ലാം ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ട് വീണ്ടും അമേരിക്കയെ സ്നേഹിച്ചു കറുത്തവൻ എന്നോ വെളുത്തവനെന്നോ നോക്കാതെ ജാതി വർഗ്ഗ വർണ്ണം നോക്കാതെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചഉ ഒരു രാജ്യസ്നേഹിയാണ് ഡൊണാൾഡ് ട്രംപ്
2016 മുതലുള്ള തൻറെ ഭരണകാലത്ത് എങ്ങും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടില്ല, ക്രിസ്ത്യാനികൾ മറ്റു രാജ്യങ്ങളിൽ സുരക്ഷിതരായിരുന്നു, തീവ്രവാദി സംഘടനകൾ മാളത്തിൽ ഒളിച്ചു അല്ലാത്തവനെ നിർമാർജനം ചെയ്തു, ഇസ്രയേലിന്റെ കാവൽ ഭടൻ, ഒരു പ്രവചന നിവൃദ്ധികരണം എന്നവണ്ണം ഇസ്രയേലിന്റെ തലസ്ഥാനം യെരുശലേമിൽ സ്ഥാപിച്ചു. ഇറാൻ ചിറകു നഷ്ടപ്പെട്ട രാജ്യമായി മാറി നോർത്ത് കൊറിയ ചൈന റഷ്യ പഞ്ചപൂച്ചമടച്ചു.
തിരഞ്ഞെടുക്കൂ ഏതു വേണം? വർദ്ധിച്ച നികുതിയോ വഴിവിട്ട ജീവിതമോ ? കുതിച്ചുയരുന്ന വില കയറ്റമോ ? കുത്തഴിഞ്ഞ ജീവിതമോ ? അഹന്തയുടെ ആൾരൂപം അല്ല തലകുനിക്കാത്ത ഒരു പടയാളിയുടെ ആൾരൂപമത്രേ ട്രംപ്
നിഷ്പക്ഷമായി ചിന്തിച്ചുകൊണ്ട് മുമ്പിലുള്ളവയെ വിലയിരുത്തുക വെളിച്ചത്തിന്റെ കാവൽ ഭടന്മാരായി ദേശത്ത് എഴുന്നേൽക്കുവാൻ ദൈവം ഇടയാകട്ടെ
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്