സുവിശേഷപ്രസംഗകനും എഴുത്തുകാരനുമായ പി.ഐ.ഏബ്രഹാം കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചില മാസങ്ങളായി ശാരീരികക്ലേശം അനുഭവിച്ചുവരുകയായിരുന്ന അദ്ദേഹം 'കാനം അച്ചൻ' എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്
സുവിശേഷപ്രസംഗകനും എഴുത്തുകാരനുമായ പി.ഐ.ഏബ്രഹാം കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചില മാസങ്ങളായി ശാരീരികക്ലേശം അനുഭവിച്ചുവരുകയായിരുന്ന അദ്ദേഹം 'കാനം അച്ചൻ' എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്.അരനൂറ്റാണ്ടിലേറെയായി സുവിശേഷപ്രഭാഷണരംഗത്തു സജീവമായി നിലകൊണ്ട അദ്ദേഹം, മുൻ ഓർത്തഡോക്സ് സഭാവൈദികനാണ്. ഏഴു വർഷം പൗരോഹിത്യസേവനമനുഷ്ഠിച്ച ഈ കർത്തൃദാസൻ, പിന്നീട് സുവിശേഷസത്യം ഗ്രഹിച്ച് അതിനനുസൃതമായി ചുവടുവയ്ക്കുകയായിരുന്നു. വേറിട്ട പ്രഭാഷണ, രചനാശൈലികൾ വച്ചു പുലർത്തിയ സുവി.പി.ഐ.ഏബ്രഹാം, ലളിതമായ ജീവിതത്തിൻ്റെ ഉടമയായിരുന്നു. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് അഗപ്പെ സഭയുടെ അംഗമാണ്. കറുകച്ചാൽ ചമ്പക്കര പാറയ്ക്കൽവീട്ടിൽ താമസിക്കുന്ന അദ്ദേഹം കാനം സ്വദേശിയാണ് .
ഭാര്യ: തങ്കമ്മ,മക്കൾ: നിർമ്മല, ബിജു, ജിജി
സംസ്കാരം പിന്നീട്
.
കാനം അച്ചൻ