കഴിഞ്ഞ 32 വർഷങ്ങളായി അമേരിക്കൻ മലയാളികളുടെ വാർത്തകളുടേയും ചിന്തകളുടേയും നേർ പതിപ്പായ കേരളാ എക്സ് പ്രസ് ഈ മാസം മുതൽ സാഹിത്യം, സിനിമ, യാത്ര കുറിപ്പുകൾ, സോഷ്യൽ മീഡിയ കുറിപ്പുകൾ എന്നിവയ്ക്കായി രണ്ട് പേജുകൾ നീക്കി വെയ്ക്കുന്നു
കഴിഞ്ഞ 32 വർഷങ്ങളായി അമേരിക്കൻ മലയാളികളുടെ വാർത്തകളുടേയും ചിന്തകളുടേയും നേർ പതിപ്പായ കേരളാ എക്സ് പ്രസ് ഈ മാസം മുതൽ സാഹിത്യം, സിനിമ, യാത്ര കുറിപ്പുകൾ, സോഷ്യൽ മീഡിയ കുറിപ്പുകൾ എന്നിവയ്ക്കായി രണ്ട് പേജുകൾ നീക്കി വെയ്ക്കുന്നു . കാച്ചിക്കുറുക്കിയ രചനകളാണ് കൂടുതലായും പരിഗണിക്കുക.മതപരമായ വിഷയങ്ങൾ ഒഴിവാക്കേണ്ടതാണ് . തിരക്കുകളുടെ ലോകത്ത് സജീവമായ മനുഷ്യന് ചുരുങ്ങിയ വാക്കുകളിൽ എല്ലാം കാണാനും കേൾക്കാനുമാണ് താല്പര്യം. എഴുതുന്നവർക്കും , എഴുതി തുടങ്ങുന്നവർക്കും കേരളാ എക്സ് പ്രസിലേക്ക് സ്വാഗതം. രചനകൾ അയക്കുന്നവരുടെ പൂർണ്ണമായ മേൽവിലാസവും ഫോൺ നമ്പറും ഉണ്ടായിരിക്കേണ്ടതാണ് .യൂണിക്കോഡ് ഫോർ മാറ്റിലാണ് രചനകൾ അയക്കേണ്ടത് .രചയിതാവിന്റെ ഫോട്ടോയും രചനകൾക്കൊപ്പം അയക്കേണ്ടതാണ് .ദീർഘമായ രചനകൾ അയക്കേണ്ടതില്ല .രചനകൾ പ്രസിദ്ധീകരിക്കുവാനുള്ള തീരുമാനം പൂർണ്ണമായും എഡിറ്റോറിയൽ ബോർഡിനായിരിക്കും .
രചനകൾ അയക്കേണ്ട വിലാസം
news@keralaexpress.com