മലയാള ഭാഷയുടെ സുവിദിതമായ മികവ് വിളിചോതുന്ന സാഹിത്യത്തിന്റെയും,സൗഹാർദ്ദത്തിന്റെയും മഹാ സമ്മേളനമായി ന്യൂ യോർക്ക് അക്ഷരനഗരിയിൽ വച്ച് നവംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ലാനാ "സാഹിത്യോത്സവം മാറുന്നു
ന്യൂയോർക്ക് : മലയാള ഭാഷയുടെ സുവിദിതമായ മികവ് വിളിചോതുന്ന സാഹിത്യത്തിന്റെയും,സൗഹാർദ്ദത്തിന്റെയും മഹാ സമ്മേളനമായി ന്യൂ യോർക്ക് അക്ഷരനഗരിയിൽ വച്ച് നവംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ലാനാ "സാഹിത്യോത്സവം മാറുന്നു. ലാനയുടെ സാഹിത്യോത്സവ പരിപാടിക്ക് മികവ് പകരുവാൻ 2024"പ്രശസ്ത നർത്തകിയും ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ, ടെക്സസ്, ഡയറക്ടറുമായി ദിവ്യാ വാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു. സൂര്യ ഫെസ്റ്റിവൽ, സ്വരലയ ഫെസ്റ്റിവൽ കൂടാതെ സിംഗപ്പൂർ, അമേരിക്കയലെ വിവിധ വേദികളിൽ ദിവ്യ വാര്യർ നൃത്തം അ വതിരിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത മലയാള സാഹിത്യകാരൻ ഇ.സന്തോഷ് കുമാർ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ലാന "സാഹിത്യോത്സവം 2024" ൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും പങ്കെടുക്കുന്നു.
( അനശ്വരം മാമ്പിള്ളി )