PRAVASI

ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു

Blog Image
മലയാള ഭാഷ ഒരു ചെറുഭാഷയല്ലെന്നും, പലഭാഷകളും വേരോടെ ഉണങ്ങിപ്പോകുമ്പോളും തളിരുകൾ അവിടവിടെയായി മുളപ്പിക്കാൻ ശേഷിയുള്ള സുന്ദര ഭാഷയാണെന്നും സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും ആയ ഇ. സന്തോഷ്‌കുമാർ പറഞ്ഞു. പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷ ഒരു ചെറുഭാഷയല്ലെന്നും, പലഭാഷകളും വേരോടെ ഉണങ്ങിപ്പോകുമ്പോളും തളിരുകൾ അവിടവിടെയായി മുളപ്പിക്കാൻ ശേഷിയുള്ള സുന്ദര ഭാഷയാണെന്നും സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും ആയ ഇ. സന്തോഷ്‌കുമാർ പറഞ്ഞു. പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകസമൂഹത്തെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതിൽ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, പല ഭാഷകളും മരണത്തിലേക്ക് പോയതും, ഭാഷ രാജ്യങ്ങളുടെ രൂപീകരണത്തിനും സ്വാതന്ത്ര്യത്തിനും കാരണമായതിനെക്കുറിച്ചും സന്തോഷ്കുമാർ പറഞ്ഞു. കേരളസംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ നവംബർ ഒന്നിനുതന്നെ ലാനയുടെ സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചത് ഭാഷയോടുള്ള ആദരവുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ലാന നേതൃത്വനിരയിലെ ഏഴ് അംഗങ്ങൾ ആറ് ജ്ഞാനപീഠം അവാർഡ് ജേതാക്കളുടെ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ ഉദ്ധരിച്ചുകൊണ്ടും ഒരംഗം ജ്ഞാനപീഠം ലഭിച്ചില്ലെങ്കിലും അതോടൊപ്പം എന്നും നില്ക്കുന്ന ബഷീർ കൃതിയിലെ വാക്കുകൾ അടർത്തിയെടുത്തുകൊണ്ടും ഉത്ഘാടനം വ്യത്യസ്തമാക്കി.

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ശങ്കർ മനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്‌ഘാടനച്ചടങ്ങിൽ അമേരിക്കയുടെയും ക്യാനഡയുടെയും വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന മലയാളഎഴുത്തുകാർ സംബ്ബന്ധിച്ചു. മൂന്നുദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളങ്ങളിൽ ഭാഷാപരമായ വിവിധ തലങ്ങൾ ചർച്ചചെയ്യപ്പെടും.

മുൻ ലാന പ്രവർത്തകരായിരുന്ന ഡോ. എം എസ് ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മാമ്പലം എന്നിവർക്ക് ശ്രീ കെ. കെ. ജോൺസൺ സ്മരണാഞ്ജലി അർപ്പിച്ചു. കവിയും ചലച്ചിത്ര നിർമ്മാതാവും ലാനയുടെ സജ്ജീവ അംഗവുമായ ആയ ജയൻ കെ. സിയുടെ "റിതം ഓഫ് ദമാം" എന്ന ചലച്ചിത്രത്തിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കേരള കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതിന് അനുമോദനം അർപ്പിച്ചു.

അനിലാൽ ശ്രീനിവാസൻ (ലാന അഡ്വൈസറി ബോർഡ് ചെയർമാൻ), സാമുവൽ യോഹന്നാൻ (ലാന സെക്രട്ടറി), ജോസ് ഓച്ചാലിൽ (മുൻ ലാനപ്രസ്ഡന്റ്), ജെ മാത്യൂസ് (കൺവെൻഷൻ വൈസ് ചെയർമാൻ, മുൻ ലാനാ പ്രസിഡന്റ്), ഷിബു പിള്ള(ലാന ട്രഷറർ), സാംസി കൊടുമൺ (കൺവെൻഷൻ ട്രഷറർ, മുൻ ലാന സെക്രട്ടറി), അബ്ദുൾ പുന്നയൂർക്കുളം ( മുൻ ലാന സെക്രട്ടറി), രാജു തോമസ് (സെക്രട്ടറി, കേരള സെന്റർ, കൺവെൻഷൻ കമ്മിറ്റി മെമ്പർ) എന്നിവർ ആശംസ അർപ്പിച്ചു.

കോരസൺ വർഗ്ഗീസും ഉമ സജിയും അവതാകരായി സാഹിത്യോത്സവത്തിന്റെ ഉത്‌ഘാടനച്ചടങ്ങുകൾ നയിച്ചു. ജേക്കബ് ജോൺ (കൺവെൻഷൻ ജനറൽ കൺവീനർ, ലാനയുടെ പ്രോഗാം കോർഡിനേറ്റർ) നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ അംഗങ്ങൾ അവരവരുടെ കവിതകൾ ആലപിച്ചു. ബിന്ദു ടി ജി യും ജേക്കബ് ജോണും കവിയരങ്ങ് നിയന്ത്രിച്ചു.

ഹരിദാസ് തങ്കപ്പൻറെ നേതൃത്വത്തിൽ അരങ്ങേറിയ നാടക സിനിമ വർത്തമാനം, നടനും സംവിധാകനും അധ്യാപകനുമായ പ്രൊഫ. ഡോ. ചന്ദ്രദാസൻ മുഖ്യ പ്രഭാഷണം നടത്തി. ദ്ര്യശ്യാവിഷ്കാരങ്ങളിലെ പുതുപ്രവണതകൾ, ആധുനിക കളത്തിൽ അതിരുകൾ ഭേദിച്ച് പ്രേക്ഷകരിലേക്ക് ഇറങ്ങിവരുന്ന അവതാരം ശൈലിയെക്കുറിച്ചു, നാടകത്തിന്റെ അകത്തളത്തിലെ സൈദ്ധാന്തിക പ്രതിസന്ധികളെക്കുറിച്ചും, പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു. അനശ്വർ മാമ്പള്ളി നന്ദി പ്രകാശിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.