രചന വൈഭവം കൊണ്ട് മലയാള സാഹിത്യത്തിലും നേതൃത്വപാടവം കൊണ്ട് സംഘടനാ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി
രചന വൈഭവം കൊണ്ട് മലയാള സാഹിത്യത്തിലും നേതൃത്വപാടവം കൊണ്ട് സംഘടനാ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നിരവധി കവിതകളും കൂടാതെ പറുദീസയിലെ യാത്രക്കാർ, ശൂന്യമാക്കുന്ന മ്ലേച്ഛത, ഗ്രീൻ കാർഡ്, സ്വർണ്ണ കുരിശ് എന്നീ നോവലുകളടെയും കർത്താവാണ് ശ്രീ തെക്കേമുറി.അമേരിക്കൻ മലയാളി ജീവിതത്തിന്റെ നേർചിത്രം അനുവാചകരിൽ എത്തിക്കാൻ പ്രസ്തുത നോവലുകൾക്ക് സാധിച്ചിട്ടുണ്ട്. സാഹിത്യ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ലാനയുടെവളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതുമായ തെക്കേമുറി, പ്രസിഡന്റ് സെക്രട്ടറി ഗവേണിംഗ് ബോർഡ് അംഗം , വിവിധ ലാന കൺവെൻഷനുകളുടെ ചെയർമാൻ തുടങ്ങി ലാനയുടെ ഇന്നേവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവ നേതൃത്വവും സാന്നിധ്യവും ആയിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രവാസ സാഹിത്യ പരിപോഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക അവാർഡ്, ഫോക്കാന, ലാന, KLS, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അംഗീകാരങ്ങളും തെക്കേമുറിയെ തേടി എത്തിയിട്ടുണ്ട്. അമേരിക്കൻ മലയാളി സമൂഹത്തിന് എന്നെന്നും ഒരു തീര നഷ്ടമാണ് ശ്രീ തെക്കേമുറിയുടെ വിയോഗം.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(LANA), കേരള ലിറ്ററി സൊസൈറ്റി ഡാളസ്,(KLS)എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 8 എട്ടുമണിക്ക്(CST) സൂം വഴി കൂടുന്ന പ്രത്യേക അനുശോചന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹരിദാസ് തങ്കപ്പൻ (സെക്രട്ടറി, KLS) 214 763 3079. സാമൂവൽ യോഹന്നാൻ (സെക്രട്ടറി, LANA) 214 435 0124.
Join Zoom Meeting on Friday August 23, 8 PM CST
https://us02web.zoom.us/j/89013151543