യാഥാർഥ്യവും ഹൃദയസ്പർശിയുമായ രംഗങ്ങളും നർമ്മം കലർന്ന സംഭാഷണങ്ങളും ഗ്രാമീണ പശ്ചാത്തലങ്ങളുമുള്ള 'ലാപതാ ലേഡീസ്' ശരിക്കും മികച്ച സിനിമയാണ്. ഇന്നും സമൂഹത്തിൽ ഭർത്താവിന്റെ പേര് കൂടി ഉച്ഛരിക്കാൻ അവകാശമില്ലാതെ മുഖം മൂടിക്കുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടി വരുന്ന ഒരുകൂട്ടം സ്ത്രീകൾ ഉണ്ട് എന്ന യാഥാർഥ്യം നമ്മിൽ അത്ഭുതം ജനിപ്പിക്കും.

ഒരു സ്ത്രീക്ക് എങ്ങനെ ബഹുമാനം ലഭിക്കണം എന്ന ശക്തമായ സന്ദേശമാണെങ്കിലും കഥാഗതി വളരെ രസകരമാണ്. നമ്മെ ചിന്തിപ്പിക്കുന്ന മികച്ച തിരക്കഥയും സംഭാഷണ രചനയുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. പ്രശസ്തരുടെ നിരയോ താര രാജാക്കന്മാരുടെ തിളക്കമോ ഇല്ലാതെ ഇതുപോലൊരു തികച്ചും സ്ത്രീപക്ഷ സിനിമ എടുത്ത് കിരൺ റാവു സംവിധായിക എന്ന നിലയിൽ വിജയിച്ചു.
ഫൂൽ കുമാരി നിഷ്കളങ്ക ഭാവത്തോടെ നിതാൻഷയും, പുഷ്പ റാണിയുടെ ഉജ്ജലഭാവത്തോടെ പ്രതിഭ രത്‌നയും, മഞ്ജു മായിയുടെ വേഷപ്പകർച്ചയോടെ ഛായയും തിളങ്ങി.
99% കഥാപാത്രങ്ങളും നല്ല മനുഷ്യർ. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആ സംശയം മാത്രം ബാക്കിയായി. നിഷ്കളങ്കയായ ഒരു സ്ത്രീ അത്തരത്തിൽ നാടോ വീടോ അറിയാതെ പെട്ടു കഴിഞ്ഞാൽ ഈ സിനിമയിലെ പോലെ സഹായിക്കാൻ മാത്രം അറിയാവുന്നവരാണ് ചുറ്റും എങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ!
കണ്ട് ആസ്വദിച്ചു ഇരിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവി, ലാപതാ ലേഡീസ്. netflixil ഉണ്ട് ഈ സിനിമ. കണ്ടു നോക്കു .
പ്രീതി രഞ്ജിത്ത്