ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ കത്തിഡ്രലിൽ നവംബർ 30-ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് Legacy of Love എന്ന പേരിൽ ഒരു അതുല്യമായ ചടങ്ങ് നടത്തപ്പെടുന്നു
ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ കത്തിഡ്രലിൽ നവംബർ 30-ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് Legacy of Love എന്ന പേരിൽ ഒരു അതുല്യമായ ചടങ്ങ് നടത്തപ്പെടുന്നു.ഈ ചടങ്ങിൽ ദീർഘകാല ദാമ്പത്യജീവിതം നയിച്ച ദമ്പതികളുടെ സ്നേഹവും സമർപ്പണവും ആദരിക്കുകയും അവരുടെ വിശ്വാസപൂർണ കൂട്ടായ്മ ആഘോഷിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രിയപ്പെട്ടവരിൽ നിത്യവിശ്രമം പ്രാപിച്ചവരെ സ്മരിച്ച് അവരുടെ സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും പാരമ്പര്യം അനുസ്മരിക്കുകയും ചെയ്യുന്നു.
വിവാഹത്തിൻ്റെ ദൈവികസാക്ഷ്യം ഉൾകൊണ്ട് കൊണ്ടുള്ള ഈ വിശുദ്ധ ചടങ്ങ് ബിഷപ്പുമാരായ മാർ ജോയി ആലപ്പാട്ട് , മാർ ജേക്കബ്ബ് അങ്ങാടിയത്ത് , വികാരി ജനറലും ഇടവക വികാരിയുമായ ഫ: തോമസ് കടുകപ്പിള്ളി , വികാരി ജനറൽ ഫ: ജോൺ മേലെപ്പുറം , അസി. വികാരി ഫ: ജോയൽ പയസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതായിരിക്കും.
സേനഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ദൈവിക അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഈ ചടങ്ങ് വിശ്വാസികൾക്ക് ദൈവിക അനുഗ്രഹത്തിൻ്റെ പുത്തൻ അനുഭവമായിരിക്കും .കൈകാര്ന്മാരായ ബിജി സി മാണി , സന്തോഷ് കാട്ടുക്കാരൻ , വിവിഷ് ജേക്കബ്ബ് , ബോബി ചിറയിൽ എന്നിവർ ആത്മിയതയും കുടുംബസ്നേഹവും ആഘോഷിക്കുന്ന ഈ വിശുദ്ധ ദിവസത്തിലേക്ക് എല്ലാ വിശാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
BISHOP MAR JOY ALAPPAT
BISHOP MAR JACOB ANGADIATH