ജന്മനാടിനൊരു ആപത്തു വരുമ്പോൾ എന്നും കൂടെ നിൽക്കാറുള്ള പ്രവാസികളായ നമുക്ക് വയനാട്ടിൽ മുന്നൂറോളം പേരുടെ മരണത്തിലും ഇരുനൂറോളം പേരേ കാണാതാക്കുകയും ചെയ്ത് എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി നമുക്ക് കൈ കോർക്കാം.
ജന്മനാടിനൊരു ആപത്തു വരുമ്പോൾ എന്നും കൂടെ നിൽക്കാറുള്ള പ്രവാസികളായ നമുക്ക് വയനാട്ടിൽ മുന്നൂറോളം പേരുടെ മരണത്തിലും ഇരുനൂറോളം പേരേ കാണാതാക്കുകയും ചെയ്ത് എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി നമുക്ക് കൈ കോർക്കാം. രണ്ടു മൂന്നു ഗ്രാമങ്ങൾ തന്നെ തുടച്ചു നീക്കപ്പെട്ട നിലയിലാണ് . വീടുകൾ ,സ്കൂളുകൾ ,ആരാധനാലയങ്ങൾ ,സർക്കാർ ആഫീസുകൾ ,കച്ചവട സ്ഥാപനങ്ങൾ റോഡുകൾ ,പാലങ്ങൾഎല്ലാം നഷ്ടപ്പെട്ട ആ നാടിന് വേണ്ടി , അതെല്ലാം പുനർ നിർമ്മിക്കുന്നതിനുവേണ്ടി പ്രവാസികളായ നമുക്ക് സർക്കാരിനൊപ്പം നിന്ന് നമുക്ക് സഹായിക്കാം.
അമേരിക്കയിലും കാനഡയിലുമുള്ള മലയാളി അസ്സോസ്സിയേഷനുകളും വ്യക്തികളും അവരവർക്കാകുന്ന സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അമേരിക്കയിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങൾ അപേഷിക്കുന്നു.