അദ്ധ്യാപകരുടെയും സ്കൂൾ കൗൺസലറുമാരുടെയും കൂട്ടായ്മ ആയ ലൈഫ് ടെക് സൊലൂഷൻ 12 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കാസ മരിയ (പേരൂർ, കോട്ടയം) വെച്ച് ഏപ്രിൽ 23, 24, 25 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. വിവിധ വിഷയങ്ങളിൽ പത്തോളം പ്രമുഖ പരിശീലകരും കൗൺസലർമാരും ക്ലാസുകൾക്ക് നേതൃത്വം നല്കുന്നു. കുട്ടികളെ ജീവിതത്തിലും A+ നേടുന്നവരായി , ആത്മവിശ്വാസവും ലക്ഷ്യ ബോധവു മുള്ളവരായി മാറ്റാൻ സഹായിക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, ലക്ഷ്യബോധം, മൊബൈൽ അഡിക്ഷൻ എങ്ങനെ ഒഴിവാക്കാം, നേതൃപാടവം, ആശയ വിനിമയം, പ്രസംഗ പരിശീലനം, മെമ്മറി ടെക്നിക് തുടങ്ങി ഇരുപതിലധികം വിഷയങ്ങളിൽ കളികളിലൂടെ കുട്ടികളെ പരിശീലിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
9400376678
9846123691