ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷരനഗരിയിൽവച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പർ 1 മുതൽ 3 വരെ നടത്തപ്പെടുന്നു. അമേരിക്കയുടെയും ക്യാനഡയുടേയും വിവിധ പ്രദേശങ്ങളില്നിന്നും എത്തിച്ചേരുന്ന മലയാള സാഹിത്യപ്രേമികൾ സമ്മേളിക്കുന്ന ഈ സാഹിത്യോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷരനഗരിയിൽവച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പർ 1 മുതൽ 3 വരെ നടത്തപ്പെടുന്നു. അമേരിക്കയുടെയും ക്യാനഡയുടേയും വിവിധ പ്രദേശങ്ങളില്നിന്നും എത്തിച്ചേരുന്ന മലയാള സാഹിത്യപ്രേമികൾ സമ്മേളിക്കുന്ന ഈ സാഹിത്യോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ ന്യൂയോർക്കിൽ എത്തിച്ചേർന്നു. ജ്ഞാനഭാരം, അന്ധകാരനഴി തുടങ്ങിയ നോവലുകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക ഇടം നേടിയ എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാർ. കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2006 ലും 2012 ലും ലഭിച്ചു. ഡോ. ചന്ദ്രഹാസൻ, ഡോ. ജെ .ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിനാ തുടങ്ങിയ എഴുത്തുകാർ വിവിധ സമ്മേളങ്ങളിൽ പങ്കെടുക്കും.
നവംമ്പർ 1 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഉത്‌ഘാടനസമ്മേളനം, തുടർന്ന് കവിയരങ്ങ്, സ്വന്തം കവിതകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും. അതിനുശേഷം സിനിമ വർത്തമാനം, നടനും സംവിധായകനുമായ ഡോ. ചന്ദ്രദാസന്റെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരങ്ങളിലെ പുതു പ്രവണതകൾ എന്ന വിഷയത്തിൽ ചർച്ച. നവംമ്പർ 2 ശനിയാഴ്ച്ച, മുൻ ലാന പ്രവർത്തകരായിരുന്ന എം. എസ്.ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരെ അനുസ്മരിക്കുന്ന സ്മരണാഞ്ജലി. തുടർന്ന് ഡോ .ജെ ദേവികയുടെ നേതൃത്വത്തിൽ കവിത, ലിംഗസമത്വം, വിവർത്തനം എന്ന വിഷയത്തിൽ സംവാദം.സമകാലീന മലയാള ചെറുകഥ, അമേരിക്കൻ മലയാള കഥകൾ കഥാബീജങ്ങൾ, രചനയിലെ ആത്മ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചർച്ചകൾ, കഥയെഴുത്തുകാരുടെ പ്രതിസ്പന്ദനം. നിർമ്മിതബുദ്ധി - രചനാ സാധ്യതകളും സന്ദേഹങ്ങളും, യാത്രയും സാഹിത്യവും, മലയാള എഴുത്തിന്റെ അമേരിക്കൻ ഭാവി, എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണം.
പുതുകാല നോവലുകളുടെ സൗന്ദര്യ ശാസ്ത്രവും ഭാഷയും, മലയാള നോവലുകളിലെ പ്രവാസ പരിസരങ്ങൾ എന്നുതുടങ്ങിയ വിഷയങ്ങളിൽ ചർച്ച. നവ മാധ്യമരീതികളിലെ രാഷ്ട്രീയ ശരികളും നിഴലെഴുത്തും എന്ന വിഷയത്തിൽ മാധ്യമ വിചാരം. വൈകിട്ട് സമാപന സമ്മേളനം.. ലാനയുടെ 8 മുതിർന്ന അംഗങ്ങളെ ആദരിക്കും . തുടർന്ന് പുസ്തകപ്രകാശനങ്ങൾ. ഭരതകാല & കെ . എൽ. എസ് ഡാളസ് അവതരിപ്പിക്കുന്ന ഹാസ്യ നാടകം അരങ്ങേറും.
അമേരിക്കൻ കുടിയേറ്റഭൂമിയിലെ മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരുപിടിസാഹിത്യ സ്നേഹികളുടെ കൂട്ടായ്മയാണ് ലാന. കഴിഞ്ഞ 25 വർഷമായി നോർത്ത് അമേരിക്കയിൽ മലയാളഭാഷയുടെ ചൈതന്യത്തെ തുടിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഈ സാഹിത്യോത്സവം.ലാന പ്രസിഡണ്ട് ശങ്കർ മന യുടെ നേതൃത്വത്തിൽ മനോഹർ തോമസ് (ചെയർമാൻ), ജെ . മാത്യൂസ് (വൈസ് ചെയർ), ജെക്കബ് ജോൺ (ജനറൽ കൺവീനർ), സാംസി കൊടുമൺ (ട്രെഷറർ) , നിർമ്മല ജോസഫ്, സന്തോഷ് പാലാ എന്നിവർ അടങ്ങിയ ന്യൂയോർക്ക് റീജിണൽ കമ്മിറ്റി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും.