PRAVASI

ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8നു ഡാളസിൽ

Blog Image
ഇന്ത്യ ലോകസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യ മുന്നണിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവ് ശ്രീ രാഹുൽ ഗാന്ധി സെപ്റ്റംബർ എട്ടാം തീയതി അമേരിക്കൻ ഇന്ത്യക്കാരെയും മറ്റുള്ളവരെയും ടെക്സസിലെ ഡാളസിൽ  സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ അഭിസംബോധന ചെയ്യും. 

ഹ്യൂസ്റ്റൺ: ഇന്ത്യ ലോകസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യ മുന്നണിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവ് ശ്രീ രാഹുൽ ഗാന്ധി സെപ്റ്റംബർ എട്ടാം തീയതി അമേരിക്കൻ ഇന്ത്യക്കാരെയും മറ്റുള്ളവരെയും ടെക്സസിലെ ഡാളസിൽ  സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ അഭിസംബോധന ചെയ്യും. 
അദ്ദേഹം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനം ആണിത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പൊതുയോഗത്തിൽ അമേരിക്കൻ ഇന്ത്യക്കാരോടൊപ്പം, അമേരിക്കൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും തുരങ്കം വച്ചുകൊണ്ട് ഇപ്പോഴത്തെ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ  മനുഷ്യ അവകാശങ്ങളും, ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെയും, ഇന്ത്യ മുന്നണിയുടെയും നേതാവായ ശ്രീ രാഹുൽജിയുടെ അമേരിക്കൻ സന്ദർശനം  വളരെയധികം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ അവകാശപ്പെട്ടു. 
അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ ശാഖകൾ ഉള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടന ശ്രീ രാഹുൽ ഗാന്ധിക്ക് ഡാലസ്‌  യോഗത്തിൽ സമുചിതമായ ഒരു വമ്പൻ വരവേൽപ്പാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളായ ശ്രീ ജോർജ് എബ്രഹാം, ശ്രീ തോമസ് ഓലിയൻ കുന്നേൽ തുടങ്ങിയവർ പറഞ്ഞു. ശ്രീ ജോർജ് എബ്രഹാം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ അമേരിക്ക റീജിയൻ വൈസ് ചെയർമാൻ ആണ്. അതുപോലെ ശ്രീ തോമസ്  ഓലിയാൻകുന്നേൽ ഹുസ്റ്റൺ ചാപ്റ്റർ ഇന്ത്യൻ ഓവർസീസ് പ്രസിഡണ്ടും ആണ്. ഇവർ ഇരുവരും ഇന്ത്യയിലേ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യയിൽ പോയി കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവരാണ്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് അമേരിക്കയിലെ വിവിധ സിറ്റികളിൽ കേരള ഘടകം ഉള്ള മാതിരി തന്നെ മറ്റ് ഇന്ത്യൻ സ്റ്റേറ്റ് ഭാഷയുടെ അടിസ്ഥാനത്തിൽ ഘടകങ്ങളുണ്ട്. അതിനാൽ ശ്രീ രാഹുൽ ഗാന്ധിയുടെ ഡാല്ലസ് പൊതുയോഗത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ, കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്രാ, ഉത്തര പ്രദേശ് തുടങ്ങിയ വിവിധ സ്റ്റേറ്റ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഘടകങ്ങളാണ് പങ്കെടുക്കുന്നത്. അതിനാൽ അന്ന് അവിടെ ഒരു വമ്പിച്ച ജനതയെ ആണ് പ്രതീക്ഷിക്കുന്നത്. 
ഇന്ത്യൻ ഓവർസീസ് ചെയർമാൻ ഡോക്ടർ സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ പ്രസിഡൻറ് സതീശൻ നായർ, സെക്രട്ടറി സജി കരിമ്പന്നൂർ,  ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഒലിയൻകുന്നേൽ,  പ്രവർത്തകരായ സാക് തോമസ്, സന്തോഷ് കാപ്പിൽ തുടങ്ങിയ അനേകരും, മറ്റു  കോൺഗ്രസിന്റെ വിവിധ പോഷക സംഘടന പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ സമ്മേളനത്തിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
യോഗത്തിന് പ്രവേശനം സൗജന്യമാണ്. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടവർ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതുപോലെ സ്വാഭാവികമായി സെക്യൂരിറ്റിയും വളരെ കർശനമായിരിക്കും.
രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് വിവരങ്ങൾ  താഴെ ചേർക്കുന്നു.  https://www.universe.com/events/indian-overseas-congress-usa-welcomes-sh-rahul-gandhi-tickets-6ZLNRG?ref=share-sheet
ഡാളസ്സിലെ പ്രസിദ്ധമായ ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പൊതുയോഗം.
The Pavilion at Toyota Music Factory
300 W Las Colinas Blvd., Irving, TX 75039, USA
അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കുമായി ശ്രീ രാഹുൽ ഗാന്ധിയുടെ ഒരു പ്രത്യേക സെഷനും അവരുടെ ചോദ്യങ്ങൾക്ക് സമുചിതമായ മറുപടിയും നൽകുന്നതായിരിക്കും. അമേരിക്കയുടെ രണ്ടാമത്തെ വലിയ സ്റ്റേറ്റ് ആയ ടെക്സസിലെ വൻ നഗരങ്ങളായ ഡാളസ്‌, ഹ്യൂസ്റ്റൺ, ഓസ്റ്റിൻ, സാൻഡ് അൺടോണിയോ, മേക്കലിൻ തുടങ്ങിയ മേഖലകളിൽ നിന്ന് ഒരു വൻ ജനാവലിയെലിയെ ആണ് പ്രതീക്ഷിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും അറിയിച്ചു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.