ലണ്ടൻ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് പ്‌ളേകാർഡ് ടൂർണമെന്റ് ടീമുകളുടെയും ചീട്ടുകളി പ്രേമികളുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം 30 ടീമുകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ മത്സരം, സാമൂഹിക ഐക്യവും വിനോദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
പുരുഷ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ ജെൻസൺ ജോസഫ് & ബിൻസ് ജോസ് ഒന്നാം സ്ഥാനം നേടിയപ്പോൾ, ജോസ് & ജേക്കബ് പാലക്കുന്നേൽ രണ്ടാം സ്ഥാനവും, ജെയിംസ് & സാനു (വിൻഡ്സർ) മൂന്നാം സ്ഥാനവും, അരുൺ ഷാജു & സജി ജോസഫ് നാലാം സ്ഥാനവും കരസ്ഥമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച പ്രത്യേക മത്സരങ്ങളിൽ സ്റ്റീവ് & സ്റ്റിയാൻ ജോസ് ഒന്നാം സ്ഥാനവും, ജാൻസി മെൽവിൻ & ജോൺസി സ്റ്റീഫൻ രണ്ടാം സ്ഥാനവും, റീജ & സ്റ്റെയ്സി ജോസ് മൂന്നാം സ്ഥാനവും നേടി.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രസിഡന്റ് ശ്രീ. സിനു മുളയാനിക്കൽ, സെക്രട്ടറി ശ്രീ. ഡിനു പെരുമാനൂർ, ട്രഷറർ ശ്രീ. ബൈജു കളംബക്കുഴിയിൽ എന്നിവർ നേതൃത്വം വഹിച്ചു. ശ്രീ. ജോബി ജോസ്, ശ്രീമതി. ലീന വിനു, ശ്രീമതി. സിന്ധ്യ സന്ദീപ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. മത്സരങ്ങളുടെ ഏകോപനം ശ്രീ. ജയ്മോൻ കൈതക്കുഴി കാര്യക്ഷമമായി നിർവഹിച്ചു.