PRAVASI

നമ്മുക്ക് കാത്തിരിക്കാം

Blog Image
അമ്മ സംഘടനയിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ച സിനിമാമേഖലയിലെ പുഴുക്കുത്ത്‌ ഒഴിവാക്കാൻ സഹായകരമാകും. കമ്മറ്റിയുടെ ശുപാർഒരു ചലച്ചിത്രതാരം തനിക്കേൽക്കേണ്ടി വന്ന പീഡനാനുഭവം തുറന്നു പറയാൻ തയ്യാറായി നിയമപരമായി അതിനെ നേരിടാനുദ്ദേശിച്ച് മുന്നോട്ടു വന്ന സംഭവത്തിന് കേരളത്തിൻ്റെ ചരിത്രത്തിൽ വലിയ സാമൂഹികമാനമുണ്ട്. ആ ഒരൊറ്റക്കേസാണ് സിനിമാമേഖലയിലെ തലതൊട്ടപ്പന്മാരുടെ സിംഹാസനമിളക്കിയത്

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിരവധി നടിമാർ ദുരനുഭവങ്ങൾ പുറത്ത്‌ പറയാൻ തുടങ്ങിയതോടെ ഇളകിമറിഞ്ഞ്‌ സിനിമാലോകം. കുറ്റവാളികളോട്‌ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന സർക്കാർ നിലപാടാണ്‌ ഇവർക്ക്‌ വെളിപ്പെടുത്തലിനുള്ള കരുത്ത്‌ പകർന്നത്‌. പ്രത്യേക അന്വേഷക സംഘത്തെ കൂടി നിയമിച്ചതോടെ കൂടുതൽപേർ നിർഭയം മുന്നോട്ടുവന്നു.. ഹേമ കമ്മിറ്റിക്ക്‌ മുൻപാകെ മൊഴികൊടുത്ത നടന്മാരടക്കം സർക്കാർ നടപടികൾക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. റിപ്പോർട്ട്‌ സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി വിധിപറയുന്ന മുറയ്ക്ക്‌ സർക്കാർ കൂടുതൽ നടപടിയിലേക്കും കടക്കും.


ഒപ്പം അമ്മ സംഘടനയിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ച സിനിമാമേഖലയിലെ പുഴുക്കുത്ത്‌ ഒഴിവാക്കാൻ സഹായകരമാകും. കമ്മറ്റിയുടെ ശുപാർഒരു ചലച്ചിത്രതാരം തനിക്കേൽക്കേണ്ടി വന്ന പീഡനാനുഭവം തുറന്നു പറയാൻ തയ്യാറായി നിയമപരമായി അതിനെ നേരിടാനുദ്ദേശിച്ച് മുന്നോട്ടു വന്ന സംഭവത്തിന് കേരളത്തിൻ്റെ ചരിത്രത്തിൽ വലിയ സാമൂഹികമാനമുണ്ട്. ആ ഒരൊറ്റക്കേസാണ് സിനിമാമേഖലയിലെ തലതൊട്ടപ്പന്മാരുടെ സിംഹാസനമിളക്കിയത്.ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രത്യക്ഷപിന്തുണ പ്രായേണ കുറവായിരുന്നെങ്കിലും പൊതുസമൂഹത്തിൻ്റെ പിന്തുണ അവർക്കു ലഭിച്ചു. അധിക്ഷേപിച്ചവരേക്കാൾ കൂടുതൽ പിന്തുണക്കുന്നവർ തന്നെയായിരുന്നു.അപൂർവമായി മാത്രമേ അങ്ങനെയൊരു പിന്തുണ ലഭിക്കാറുള്ളൂ. ഒപ്പം നിൽക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നത് ഒരു സമൂഹത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതാണ്. ഹേമകമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പരാതികളുയർന്ന നിലവിലെ സാഹചര്യത്തിൽ സർക്കാർ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കാര്യങ്ങൾ തുറന്നു പറയാനാകട്ടെ.അതിൽ അന്വേഷണം നടക്കട്ടെ. ആരോപണങ്ങളിൽ കൃത്യമായി അന്വേഷണം നടത്തി അതിൽത്തന്നെ സത്യസന്ധമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികളുണ്ടാകട്ടെശ ഓരോന്നായി സമയബന്ധിതമായി നടപ്പാക്കുകയാണ്‌ സർക്കാർ. സ്‌ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്‌ നവീകരണങ്ങൾക്കെല്ലാം ആധാരം.തൊഴിൽപരമായി എത്ര നഷ്ടങ്ങൾ സഹിച്ചാണ് അവരിന്ന് ആത്മാഭിമാനത്തിൻ്റെ അന്തസ്സുറ്റ ചിരിയോടെ ചാനലുകൾക്കു മുന്നിൽ നിൽക്കുന്നത്.കോൺഗ്രസ് കോമഡി കലാകാരനായ ധർമജൻ ബോൾഗാട്ടി.


മാന്യതകൊണ്ടാണ് കോൺഗ്രസുകാരനായ സിദ്ദിഖ് രാജിവെച്ചതെന്നാണ്. അമ്മയെപ്പറ്റി പറഞ്ഞാൽ തെറിപറയുമെന്നാണ് ഗാന്ധിയൻ നിലപാട്. ടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ, ഡബ്ല്യുസിസി അംഗങ്ങൾ, സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനോട്‌ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ‘പരിഗണിക്കാം’ എന്നു പറഞ്ഞ്‌ നിവേദനം വാങ്ങി മാറ്റിവയ്ക്കുകയല്ല അന്ന്‌ മുഖ്യമന്ത്രി ചെയ്തത്‌. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ നടപടികളിലേക്ക്‌ കടക്കുകയാണുണ്ടായത്‌. അങ്ങനെയാണ്‌ ജസ്റ്റിസ്‌ ഹേമ കമ്മിറ്റി രൂപീകൃതമായതുതന്നെ.
പരാതി പറയാൻ അവസരം നൽകി പത്രപരസ്യമടക്കം നൽകിയെങ്കിലും ദുരനുഭവങ്ങളുണ്ടായവരാരും കമ്മിറ്റി മുമ്പാകെ ആദ്യം എത്തിയിരുന്നില്ലെന്ന്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, പരമരഹസ്യമായി മൊഴിനൽകാനും നേരിട്ട്‌ ഹാജരാകാനാകാത്തവർക്ക്‌ വീഡിയോ–- ഓഡിയോ സന്ദേശം നൽകാനും അവസരം നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യക്തിഗതമായ ഒരു വിവരവും പുറത്തുപോകില്ലെന്ന്‌ ഉറപ്പാക്കിയതാണ്‌ കമ്മിറ്റിയുടെതന്നെ വിജയം. അതിനെല്ലാം നിശ്ചയദാർഢ്യത്തോടെ അവസരമൊരുക്കിയത്‌ സർക്കാരാണ്‌. കുറ്റവാളികളെ രക്ഷിക്കലാണ്‌ സർക്കാർ ലക്ഷ്യമെങ്കിൽ ഇത്തരമൊരു കമ്മിറ്റിയെത്തന്നെ നിയോഗിക്കേണ്ടിയിരുന്നില്ല,പോപ്പുലർ നടൻ ദിലീപിനെ 85 ദിവസം ജയിലിൽ അടച്ചു . ബിഷപ്പ് ഫ്രാങ്കോയെ റേപ്പ് കേസിൽ പാലായിലെ ജയിലിൽ അടച്ചു പിന്നീട പോപ് തന്നെ അയാളെ സ്ഥാന ഭൃ ഷ്ടനാക്കി .. തങ്ങളാണ് നിയമവും പോലീസം ജനവും എന്ന മട്ടിൽ വിചരിക്കുന്ന മൈക്കിന്റെ മുമ്പിൽ കോലു മായിട്ടു കുപ്പിക്കും കോഴിക്കും മറിയുന്ന
മപ്രകൾക്കും വേണം ഒരു ഹേമ കമ്മീഷൻ ..അതിരാവിലെ തന്നെ നേരം വെളുത്തപ്പോൾ ചില മാധ്യ്മ പ്രമാണിമാർ
ചാനലും തുറന്നു ഇരിപ്പുണ്ട്; നമ്മളാണ് നിയമവും കോടതിയിയും ജഡ്ജിയും, കടന്നു വരൂ കടന്നു വരൂ ആർക്കും പരാതിപ്പെടാം.. ഈ കക്കൂസ് ചാനലുകൾ പുറപ്പെടുവിക്കുന്ന മാലിന്യം കാണാൻ ആരാണ് അതിന്റെ മുമ്പിൽ കുത്തിയിരിക്കുക എന്നാണ് ഞാൻ അതിശയിക്കുന്നത്...പാർവ്വതിയുടെ സംസാരം കേട്ടപ്പോൾ ആദരവ് തോന്നി. തൊഴിൽപരമായി എത്ര നഷ്ടങ്ങൾ സഹിച്ചാണ് അവരിന്ന് ആത്മാഭിമാനത്തിൻ്റെ അന്തസ്സുറ്റ ചിരിയോടെ ചാനലുകൾക്കു മുന്നിൽ നിൽക്കുന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെപ്പറ്റി അന്വേഷിക്കാൻ എഡിജിപിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുന്നു. അതിൽ ഡി ഐ ജി-എസ്പി തലത്തിലുള്ള വനിതാ ഉദ്യോഗസ്‌ഥരുണ്ട്.
ശരിയായ തീരുമാനം. നമ്മുക്ക് കാത്തിരിക്കാം വിശ്വാസിക്കാം WCC സിനിമ പ്രവർത്ത കർ മലയാള സിനിമ ഇൻഡസ്ടറി നന്നാക്കിയിട്ടേ പിന്മാറൂ

ജോസ് കാടാപുറം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.