മലയാളി കുട്ടികൾക്കായി അവരുടെ വേനലവധിയിൽ എല്ലാ വർഷവും NERMA ഒരുക്കുന്ന Summer Camps വളരെയധികം മലയാളികളുടെ ശ്രദ്ധയാകർഷിച്ചു വരുന്നു. കുട്ടികൾക്ക് വേണ്ടി രണ്ടു തരത്തിലുള്ള ക്യാമ്പുകളാണ് നേർമ എല്ലാ വർഷവും നടത്തി വരുന്നത്.
എഡ്മിന്റൻ : മലയാളി കുട്ടികൾക്കായി അവരുടെ വേനലവധിയിൽ എല്ലാ വർഷവും NERMA ഒരുക്കുന്ന Summer Camps വളരെയധികം മലയാളികളുടെ ശ്രദ്ധയാകർഷിച്ചു വരുന്നു. കുട്ടികൾക്ക് വേണ്ടി രണ്ടു തരത്തിലുള്ള ക്യാമ്പുകളാണ് നേർമ എല്ലാ വർഷവും നടത്തി വരുന്നത്.
Kids‘s Summer Camp : 6 വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി ഈ വർഷം June 28,29 & 30 തിയതികളിലായി ത്രിദിന ക്യാമ്പ് നടത്തപ്പെട്ടു. പലതരം രസമുള്ള കളികളിലൂടെയും മറ്റു ക്രാഫ്റ്റ് ആക്ടിവിറ്റീസ് -കളിലൂടെയും കുട്ടികൾക്ക് പുതിയ അറിവുകൾ പകരാൻ ക്യാമ്പ് സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒപ്പം പാട്ടും ഡാൻസും ഉൾപ്പെടുത്തി അത്യന്തം രസകരമായ രീതിയിൽ തന്നെ ക്യാമ്പ് തരപ്പെടുത്തിയിരുന്നു.
Teen‘s Residential Summer Camp : 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള യുവതലമുറയ്ക്കായി NERMA ഒരുക്കിയ റെസിഡൻഷ്യൽ ക്യാമ്പ് എടുത്തു പറയേണ്ട ഒന്നാണ്. August 2,3,4,5 & 6 തിയതികളിലായി Strathcona Wilderness Centre-ൽ വച്ചു നടത്തപ്പെട്ട ക്യാമ്പിൽ കൗമാരപ്രായമുള്ള മലയാളികൾക്കായി അവിടെത്തന്നെയാണ് താമസവും ഭക്ഷണവും ക്രമീകരിച്ചിരുന്നത്. കമ്പ്യൂട്ടർ ഗെയിമിലും, മൊബൈലിലും സമയം ചിലവഴിക്കുന്ന നമ്മുടെ യുവതലമുറയുടെ സാമൂഹികവൽക്കരണ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടി വളരെയധികം പ്രാധാന്യം കൊടുത്തു കൊണ്ട് നടത്തപ്പെട്ട ഈ ക്യാമ്പിൽ വത്യസ്തമായ പരിപാടികൾ ആണ് ക്രമീകരിച്ചിരുന്നുന്നത്. വളർന്നു വരുന്ന യുവതലമുറയുടെ Leadership skills, public speaking skills, Team building skills & Time management skills എന്നിവയെല്ലാം വർധിപ്പിക്കുന്നതിനു പ്രത്യേകം മുൻതൂക്കം കൊടുത്തുകൊണ്ടാണ് സംഘാടകർ ക്യാമ്പ് ക്രമീകരിച്ചിരുന്നത്. നേർമയുടെ സന്നദ്ധ പ്രവർത്തകർ തന്നെയാണ് ക്യാമ്പിലേക്കു വേണ്ട ഭക്ഷണം തയ്യാറാക്കിയിരുന്നത്. പുതിയ കൂട്ടുകാരുമായി കൂട്ടുകൂടിയും ക്യാമ്പ് ഫയർ നടത്തിയും പാട്ടും ഡാൻസും ഒപ്പം പുതുമ നിറഞ്ഞ ഒത്തിരി കളികളുമായി ക്യാമ്പിൽ ഒരുമിച്ചു ചിലവഴിച്ച ദിവസങ്ങൾ പങ്കെടുത്തവർക്ക് ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളായി മാറി.
വരും വർഷങ്ങളിലും എഡ്മിന്റണിലെ മലയാളി കുട്ടികൾക്കായി ഈ ക്യാമ്പുകൾ നടത്തുവാൻ തന്നെയാണ് നേർമയുടെ ഭാരവാഹികളുടെ തീരുമാനം.