PRAVASI

ഓണം വരവായി (കവിത)

Blog Image
ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടു മുട്ട് താളമേളങ്ങൾ

ഓണം പൊന്നോണം വരവായി
മാവേലി മന്നനും വരവായി
എങ്ങും കൊട്ടും കുരവയും
തട്ടു മുട്ട് താളമേളങ്ങൾ
ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ
മാവേലി രാജ മന്നനെന്ന നാമമെങ്കിലും
എന്നും ജനത്തോടൊപ്പം ജനസേവകൻ
മാവേലി നാടുവാണിടും കാലം
അനീതിയില്ല ജനത്തിന് നീതി മാത്രം
ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത്
ആബാലവൃത്തം ജനം സുഖ സമൃർത്തിയിൽ
കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല
സത്യവും നീതിയും കൊടികുത്തി വാഴും കാലം
ഉദ്യോഗസ്ഥ  പരിഷകരുടെ കുതിര കയറ്റമില്ല
കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല
മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല
പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല
തൊഴിയില്ല  ഉരുട്ടലില്ല  മെതിയില്ല പീഡനമില്ല 
തത്വവും നീതിയും നെറിവും  ഇല്ലാത്ത
രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ
കാലുവാരി കാലുമാറി അധികാര ആസനം
കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു
ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ 
ജനത്തിന്മേൽ ആധിപത്യം പുലർത്തും 
കീശ വീർപ്പിക്കും വ്യാജ സേവകരില്ല 
തൊള്ള തൊരപ്പൻ മുദ്രാവാക്യങ്ങളില്ല
തള്ളലും തള്ളി കൂട്ടിക്കൊടുപ്പുമില്ല 
എങ്കിലും അന്ന് പെരും കള്ളൻ വാമനൻ
മാവേലിരാജ്യം ദുഷ്ട ലാക്കിൽ  പിടിച്ചടക്കാൻ
കാലു പൊക്കി ധർമ്മിഷ്ടനാം മാവേലി തമ്പുരാനെ
ഗർത്തത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു കഥ 
ജാതിയില്ല മതമില്ല മാലോകരെല്ലാം ഒന്നുപോലെ

പോയി പോയ നല്ല നാളുകൾ ഇന്നും താലോലിക്കാം
ഈ ഓണ നാളുകളിൽ സഹചരെ മാളോരെ
നാട്ടിലും മറുനാട്ടിലും ഉയരട്ടെ ഓണത്തിൻ
സന്തോഷ ആഹ്ളാദ തുടിപ്പുകൾ  തിമിർപ്പുകൾ
ഓണത്തുമ്പികൊളൊപ്പം പാറിപറന്നിടാം
ഓണത്തിൻ തേനൂറും മധുരിമ നുകർന്നിടാം
ചുവടുകൾ വയ്ക്കാം ആടിടാം പാടിടാം
കയ്യൊട് കൈ മെയ്യോടു  മെയ്യ് ചേർത്തിടാം
മുഴങ്ങട്ടെ ഓണ മംഗള സ്നേഹാംശസകൾ

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.