LITERATURE

അരവിന്ദ് കെജ്രിവാളിന്‍റെ രാഷ്ട്രീയ നയങ്ങള്‍

Blog Image
അഴിമതിരഹിത ഭരണത്തിനായ്  ആം ആദ്മി പാര്‍ട്ടി രൂപികരിച്ചു തലസ്ഥാന നഗരിയില്‍ ജനശ്രദ്ധയാകര്‍ഷിച്ച സമരങ്ങള്‍ നടത്തിയും രാഷ്ട്രീയമായ് കെജ്രിവാള്‍ മുന്നേറുകയായിരുന്നു. ഹരിയാനയിലെ ദിവാനി ജില്ലയിലെ സിവാനിയില്‍ ജനിച്ച കെജ്രിവാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങില്‍ ബിരുദം നേടിയ ശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.

അഴിമതിരഹിത ഭരണത്തിനായ്  ആം ആദ്മി പാര്‍ട്ടി രൂപികരിച്ചു തലസ്ഥാന നഗരിയില്‍ ജനശ്രദ്ധയാകര്‍ഷിച്ച സമരങ്ങള്‍ നടത്തിയും രാഷ്ട്രീയമായ് കെജ്രിവാള്‍ മുന്നേറുകയായിരുന്നു. ഹരിയാനയിലെ ദിവാനി ജില്ലയിലെ സിവാനിയില്‍ ജനിച്ച കെജ്രിവാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങില്‍ ബിരുദം നേടിയ ശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് കമ്മീഷണറായ് ഏകദേശം എട്ട് വര്‍ഷക്കാലം ജോലി ചെതതിന്ശേഷം "പരിവര്‍ത്തന്‍"  എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ഡല്‍ഹിയിലെ ചേരിനിവാസികളുടെ ഉദ്ധാരണമായിരിക്കണം സംഘടനയുടെ ലക്ഷ്യം. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും അവഗണിക്കപ്പെടുന്ന പട്ടിണി പാവങ്ങളെ സമൂഹത്തില്‍ മുന്‍നിരയില്‍ കൊണ്ടുവരണമെന്ന ലക്ഷ്യത്തിന്‍റെ ആദ്യപടിയായിരുന്നു "പരിവര്‍ത്തന്‍ڈ സംഘടന രൂപീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത്. ജനങ്ങളുടെ പിന്തുണ തനിക്ക് ലഭിച്ചു എന്ന് മനസ്സിലാക്കിയ കെജ്രിവാള്‍ 2012-ല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചു. അതാണ് നാം ഇന്ന് അറിയപ്പെടുന്ന ڇആം ആദ്മി പാര്‍ട്ടിڈ. 
    ദീര്‍ഘ വര്‍ഷങ്ങള്‍ ഡല്‍ഹിമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന കെജ്രിവാളിന്‍റെ രാഷ്ട്രീയ നയങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അഞ്ചു വര്‍ഷത്തേക്ക് ജനപ്രതിനിധികളെ നാം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവര്‍ നമ്മെ ഭരിക്കുന്നു. അധികാര ദുര്‍വിനയോഗത്തില്‍ കൂടി അഴിമതി നടത്തിയാല്‍ പലസന്ദര്‍ഭങ്ങളിലും ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണ് പതിവ്. പ്രാദേശിക തലത്തില്‍ ശിക്ഷാ നടപടികള്‍ക്ക് ഉള്ള അവകാശം വോട്ട് ചെയ്ത് അയച്ചവരില്‍ നിഷിപ്തമായിരിക്കണം എന്നതാണ് കെജ്രിവാളിന്‍റെ രാഷ്ട്രീയ നയത്തിലെ പ്രധാന ഘടകം. ഉദാഹരണത്തിന് നിങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രാമത്തിലെ സ്കൂള്‍ അദ്യാപകര്‍, സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്യത്യമായ് ജോലിക്ക് വരാതെ ഇരുന്നാല്‍ സാധാരണപ്പെട്ട ജനങ്ങള്‍ പ്രതികരിക്കാറില്ല. അഥവാ മേലുദ്യോഗസ്ഥരോട് പരാതി പെട്ടാലും നടപടി എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് ലാഭം എടുക്കുന്ന റേഷന്‍കട വ്യാപാരികളോട് എങ്ങനെ നിങ്ങള്‍ പ്രതികരിക്കും? നീതി നിഷേധിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട് എങ്കിലും അവര്‍ കേസ് രജിസ്റ്റര്‍  ചെയ്യുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇതിനെല്ലാം ഏകപരിഹാരമാര്‍ഗ്ഗം,  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെമേല്‍ ഉള്ള നിയന്ത്രണം സാധാരണ ജനങ്ങളിലും ലഭ്യമാക്കുന്ന ഒരു സംവിധാനമാണ് അനുയോജ്യമെന്നാണ് കെജ്രിവാളിന്‍റെ അഭിപ്രായം.
    നാട് നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന കെജ്രിവാളിന്‍റെ ഇന്നത്തെ അവസ്ഥ വളരെ ശോചനിയമാണ്. മദ്യനയ അഴിമതി കേസില്‍ ഇത് ഇവിടെ കുറിക്കുമ്പോഴും കെജ്രിവാള്‍ ഡല്‍ഹിയില്‍ തീഹാര്‍ ജയിലിലാണെന്നത് മറ്റൊരു വിരോധാഭാസം. രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ഭാവി എന്താകുമെന്ന് ഇനി കാത്തിരുന്ന് കാണുക. പ്രധാന മന്ത്രി മോഡി വീണ്ടും തുടര്‍ഭരണത്തിന്നുള്ള ക്രമീകരണങ്ങളാണ് ഭരണതലത്തില്‍ ചെയ്തിരിക്കുന്നത് അതില്‍ പ്രധാനപ്പെട്ടതാണ് ഏറ്റവും വലിയ ഇന്‍ഷറന്‍പദ്ധതിയായ ڇആയുഷ്മാന്‍ ഭാരത് യോജനڈ. 56  കോടിയിലധികം ജനങ്ങള്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 5 ലക്ഷം വളരെ ചെലവ് വരുന്ന ഈ പദ്ധതി സൗജന്യമായ് ലഭിക്കുന്നതാണ്. എഴുപത് വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ പദ്ധതി ലഭ്യമല്ല. മോഡി ഭരണത്തില്‍ വന്നതിന് ശേഷം 56 കോടി ജനങ്ങള്‍ക്കാണ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കിയത്. 
    ഇന്ത്യ ഒരു മതേതര രാഷ്ട്രീയമാണ്. ഭരണഘടന അനുസരിച്ച് ഭരണകര്‍ത്താക്കള്‍ ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായ് പിന്താങ്ങുകയോ, ഏതെങ്കിലും മതത്താല്‍ നിയന്ത്രിക്കപ്പെടുവാനും ശ്രമിക്കരുത്. നിയമത്തിന് മുന്നില്‍ സമത്വവും, സംരക്ഷണം എല്ലാ ജനങ്ങളുടെയും അവകാശമാണ്. അവിടെയാണ് ജനാധിപത്യം പുലരുന്നത്. ഭരണകര്‍ത്താക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും നീതിയുക്തമായ ഭരണമാണ്.     
          

രാജു തരകന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.