ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുംനി അസ്സോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ ഊഷ്‌മളമായ ആശംസകൾ നേർന്നു
ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുംനി അസ്സോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ ഊഷ്‌മളമായ ആശംസകൾ നേർന്നു. എസ് ബി കോളേജിന്റെ പൂർവ്വവിദ്യാർഥിയും വിശിഷ്ട വ്യക്തിത്വത്തിന് ഉടമയുമായ അഭിവന്ദ്യ തറയിൽ പിതാവിൻറെ പുതിയ സ്ഥാനലബ്‌ധി, എസ് ബി -അസംപ്‌ഷൻ കോളേജുകളിലെ പൂർവ്വ വിദ്യാർഥികൾക്ക് ആഹ്ലാദകരമായ വാർത്തയാണെന്ന് പഠനകാലം അഭിവന്ദ്യ പിതാവുമൊപ്പം ഉണ്ടായിരുന്ന സതീർത്ഥ ജീവിതം അനുസ്മരിച്ചുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ പറഞ്ഞു. ഉന്നതമായ ആത്മീയജീവിതത്തിന് ഉടമയും ഉജ്ജ്വല വാഗ്മിയും പണ്ഡിതനുമാണ് പിതാവ്. സഭ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി ഫലപ്രദമായി പ്രതികരിക്കാനും പുരോഗമനപരമായ പദ്ധതികൾ നടപ്പാക്കാനും വേണ്ട നേതൃപാടവവും കരുത്തും കാര്യശേഷിയും തെളിയിച്ചിട്ടുള്ള അഭിവന്ദ്യ പിതാവ്, വലിയ ഇടയന്റെ പദവിയിലേക്ക് ഉയരുന്നത് ചങ്ങനാശേരി അതിരൂപതക്കും സീറോ മലബാർ സഭക്കും എസ് ബി കോളേജിനും അഭിമാനകരമാണെന്ന്
എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസ്സോസിയേഷൻ മുൻപ്രസിഡന്റുമാരായ പ്രൊഫ ജെയിംസ് ഓലിക്കര,എബി തുരുത്തിയിൽ, ജിജി മാടപ്പാട്, ബിജി കൊല്ലാപുരം, ഷിബു അഗസ്റ്റിൻ, ഷാജി കൈലാത്, എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായ ബോബൻ കളത്തിൽ,
മാത്യു ഡാനിയേൽ, ഷിജി ചിറയിൽ, ജോൺ നടക്കപ്പാടം, കാർമൽ തോമസ് , ജോസഫ് കാളാശ്ശേരി, ജോളി കുഞ്ചെറിയ, ജോസുകുട്ടി പാറക്കൽ, അമ്പിളി ജോർജ്ജ്, സണ്ണി വള്ളിക്കളം, മനോജ് തോമസ്, ജോർജ്ജ് ഇല്ലിക്കൽ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ആന്റണി പന്തപ്ലാക്കൽ, ഡോ. തോമസ് സെബാസ്റ്റ്യൻ, മനീഷ് തോപ്പിൽ, എന്നിവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അഭിവന്ദ്യപിതാവിന്റെ അടുത്ത അമേരിക്കൻ സന്ദർശനത്തിൽ ചിക്കാഗോ എസ് ബി അസംപ്‌ഷൻ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകുമെന്ന് അലുമ്‌നി അസോസിഷൻ ഉപരക്ഷാധികാരി റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവർ അറിയിച്ചു.