കോൺഗ്രസ് പാർട്ടിയുടെ നേതാവും ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷ നേതാവുമായ ശ്രി. രാഹുൽ ഗാന്ധിയുടെ ബഹുമാനാർത്ഥം സെപ്തംബർ 8 - ഞായറാഴ്ച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ചരിത്ര വിജയമായി മാറി.
ഡാലസ് : കോൺഗ്രസ് പാർട്ടിയുടെ നേതാവും ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷ നേതാവുമായ ശ്രി. രാഹുൽ ഗാന്ധിയുടെ ബഹുമാനാർത്ഥം സെപ്തംബർ 8 - ഞായറാഴ്ച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ചരിത്ര വിജയമായി മാറി.
ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസ്സിനെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ ഭരണ ഘടന നൽകുന്ന പരിരക്ഷ ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ് . അത് സംരക്ഷിക്കുവാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാ ബദ്ധമാണെന്ന് നീണ്ട കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കയിലെ പ്രവാസി ഭാരതീയർ ഇന്ത്യയുടെ പൈതൃകം അമേരിക്കയ്ക്കും, അമേരിക്കയുടെ നല്ല മാതൃകകൾ ഇന്ത്യയ്ക്കും കൈമാറണമെന്ന് അദേഹം ഉദ്ബോധിപ്പിച്ചു.
അമേരിക്കയിലെ 32 വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സന്നിഹിതരായിരുന്നു. ടെക്സസിസിലെ വിവിധ സിറ്റികളിൽ നിന്നും, ഓക്ലഹോമയിൽ നിന്നും പ്രവാസികൾ പൊതുസമ്മേളനത്തിൽ സംബന്ധിച്ചു. ഭാരതീയ തനിമയാർന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിനു കൊഴുപ്പേകി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. വൈസ് ചെയർ ശ്രീ. ജോർജ് ഏബ്രഹാം സതേൺ സ്റ്റേറ്റ് പ്രസിഡന്റ് ഗുർദേവ്ജി, ഡാളസ് റീജിയൻ ചെയർമാൻ സാക് തോമസ്, കമ്മറ്റി അംഗം അഞ്ജു ബിജിലി ,വിവിധ സ്റ്റേറ്റ് ഭാരവാഹികളും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു
കോപ്പേൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യു, സണ്ണിവെയിൽ സിറ്റി കൗൺസിൽ മെമ്പർ മനു മാത്യു, പത്ര പ്രവർത്തകരായ പി.പി. ചെറിയാൻ, ആൻഡ്രൂസ് അഞ്ചേരി, ഷാജി രാമപുരം, തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രോഗ്രാമിൽ പകെടുത്തു പൊതുസമ്മേളനം വൻ വിജയമാക്കിത്തീർത്ത എല്ലാ മലയാളികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഡാളസ് റീജിയൻ ചെയർമാൻ സാക് തോമസ് അറിയിച്ചു.