സെപ്തംബർ 8 -ന് രാഹുൽ ഗാന്ധിയുടെ ബഹുമാനാർഥം ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ചു നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു . ഇതുവരെ ഇന്ത്യയിലെ ഇരുപതു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡാലസ് : സെപ്തംബർ 8 -ന് രാഹുൽ ഗാന്ധിയുടെ ബഹുമാനാർഥം ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ചു നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു . ഇതുവരെ ഇന്ത്യയിലെ ഇരുപതു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെക്സസിസിലെ വിവിധ സിറ്റികളിൽ നിന്നും, ഓക്ലഹോമയിൽ നിന്നും മലയാളി പ്രവാസികൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നു. .
സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://tinyurl.com/49tdrpp9
ഇന്ത്യൻ പ്രവാസികൾ ഏവരുടെയും സാനിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിക്കുന്നു.
സമ്മേളനത്തിൻറെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടിയ മീറ്റിംഗിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സതേൺ സ്റ്റേറ്റ് പ്രസിഡന്റ് ഗുർദേവ്ജി, ന്യൂയോർക്ക് ചാപ്റ്റർ വൈസ് ചെയർ ശ്രീ. ജോർജ് ഏബ്രഹാം, ഐ.ഒ.സി യുടെ സ്ഥാപക നേതാവും ഡാളസ് ചാപ്റ്റർ ചെയർമാനുമായ ശ്രീ. സാക് തോമസ്. ഹ്യൂസ്റ്റൺ ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ശ്രീ. തോമസ് ഓലിയാംകുന്ന്, മാത്യു നൈനാൻ, നീരജ് , സന്ത് ജഗ്ബിൻദേ , കാപ്പിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.
രെജിസ്ട്രേഷൻ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സാക് തോമസ് 914 329 7542 https://tinyurl.com/49tdrpp9