ഹ്രസ്വ സന്ദർശനത്തിന് യു എസ്സ് ൽ എത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു രാജ്യ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി യിൽ രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികൾ. സെപ്റ്റംബർ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വാഷിംഗ്ടൺ ഡള്ളസ് ഹിൽട്ടൺ ഹോട്ടലിൽ വച്ച് വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പ്രദേശത്തുള്ള ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും
വാഷിംഗ്‌ടൺ ഡി സി:ഹ്രസ്വ സന്ദർശനത്തിന് യു എസ്സ് ൽ എത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു രാജ്യ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി യിൽ രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികൾ. സെപ്റ്റംബർ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വാഷിംഗ്ടൺ ഡള്ളസ് ഹിൽട്ടൺ ഹോട്ടലിൽ വച്ച് വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പ്രദേശത്തുള്ള ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
സെപ്റ്റംബർ 10 ഉച്ചകഴിഞ്ഞു 2 മണിക്ക് ചരിത്ര പ്രസിദ്ധമായ വാഷിംഗ്‌ടൺ നാഷണൽ പ്രസ് ക്ലബ്ബിൽ ഹെഡ് ലൈനെർസ് പ്രോഗ്രാമിൽ പങ്കെടുത്തു അദ്ദേഹം സംസാരിക്കും.ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരൊക്കെ പ്രധാനമന്ത്രി മാരായിരുന്നെപ്പോൾ അമേരിക്കൻ മാധ്യമലോകത്തെ അഭിസംബോധന ചെയ്തിട്ടുള്ള നാഷണൽ പ്രസ് ക്ലബ്ബിൽ രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ആദ്യ പരിപാടി എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പ്രധാനമന്ത്രി മോദി പലതവണ വാഷിംഗ്ടൺ സന്ദര്ശിച്ചുണ്ടെങ്കിലും ഒരിക്കലും നാഷണൽ പ്രസ് ക്ലബ്ബിൽ അഭിസംബോധന ചെയ്‌തിട്ടില്ല.
അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങളുമായും വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തികളുമായും തിങ് ടാങ്ക് ഗ്രൂപ്പുകളുമായും വാഷിംഗ്ടണിൽ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യമായി വാഷിംഗ്ടണിൽ ഡി സിയിൽ എത്തുന്നു രാഹുൽ ഗാന്ധിക്ക് ഊഷ്‌മളമായ വരവേൽപ്പ് നൽകാനും അദ്ദേഹത്തെ ശ്രവിക്കാനും ഇന്ത്യൻ അമേരിക്കൻ സമൂഹം ആകാഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിംഗ്‌ടൺ ഡി സി ചാപ്റ്റർ പ്രസിഡണ്ട് ജോൺസൺ മ്യാലിൽ പറഞ്ഞു.
വാഷിംഗ്ടൺ ഡള്ളസ് ഹിൽട്ടൻ ഹോട്ടലിലെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.rgindc.comഎന്ന സൈറ്റിൽ മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യണമെന്നും ജോൺസൺ അറിയിച്ചു.സെപ്റ്റംബർ 8 ഞായർ 4 മണിക്ക് ടെക്സാസ് ഇർവിനിൽ ദി പവിലിയൻ അറ്റ് ടൊയോട്ട മ്യൂസിക് ഫാക്ടറി ഇവന്റ് സ്പേസിൽ വിപുലമായ ഇന്ത്യൻ സമൂഹത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്നുണ്ട് .