സെപ്തംബർ 8 -ന് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രവാസികളോട് സംസാരിക്കും. സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കു ന്നതായി ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഡാലസ് : സെപ്തംബർ 8 -ന് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ വച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രവാസികളോട് സംസാരിക്കും. സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കു ന്നതായി ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://tinyurl.com/49tdrpp9
സമ്മേളനം വൻ വിജയമാക്കുവാൻ ഇന്ത്യൻ പ്രവാസികൾ ഏവരുടെയും സാനിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിക്കുന്നു.
സമ്മേളനത്തിൻറെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ റിച്ചാർഡ് സൺ മസാല ട്വിസ്റ്റ് റെസ്റ്റോറൻഡീൽ വച്ച് നടന്ന മീറ്റിങ്ങിൽ ഐ.ഒ.സി ഭാരവാഹികളും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കുകയുണ്ടായി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ വൈസ് ചെയർ ശ്രീ. ജോർജ് ഏബ്രഹാം, ഐ.ഒ.സി യുടെ സ്ഥാപക നേതാവും ഡാളസ് ചാപ്റ്റർ ചെയർമാനുമായ ശ്രീ. സാക് തോമസ്. ഹ്യൂസ്റ്റൺ ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ശ്രീ. പി തോമസ് എന്നിവർ സംസാരിച്ചു.
ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ നിലനിൽക്കേണ്ടുന്നതിന്റെ ആവശ്യകത ശ്രീ. ജോർജ് ഏബ്രഹാം ഊന്നി പറയുകയുണ്ടായി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വേണ്ടി പ്രയഗ്നിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും പിന്തുണ നൽകുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ശ്രി മാത്യു നൈനാൻ സ്വാഗതം ആശംസിച്ചു. ഐഒസി യുടെ ഡാളസ് ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സാക് തോമസ് 914 329 7542 https://tinyurl.com/49tdrpp9
വാർത്ത: ആൻഡ്രൂസ് അഞ്ചേരി