ഫ്ലാഷ്ബാക്കുകൾ പറയുമ്പോൾ വാക്കുകൾ കൊണ്ട് നമ്മളുടെ ഹൃദയം തുരന്നുപോകുന്ന മനുഷ്യനാണ് മിഥുൻ മാനുവൽ തോമസ്. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ സിദ്ദിഖിനെ കൊണ്ടാണ് അയാൾ ആദ്യമായി അതു ചെയ്യിച്ചത്. അതുകേട്ട ആണുങ്ങൾ പല കഷണങ്ങളായി നുറുങ്ങി. ആരും കാണാതെ തീയറ്ററിലെ ഇരുട്ടിൽ ഇരുന്നു വിങ്ങി
ഫ്ലാഷ്ബാക്കുകൾ പറയുമ്പോൾ വാക്കുകൾ കൊണ്ട് നമ്മളുടെ ഹൃദയം തുരന്നുപോകുന്ന മനുഷ്യനാണ് മിഥുൻ മാനുവൽ തോമസ്.
ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ സിദ്ദിഖിനെ കൊണ്ടാണ് അയാൾ ആദ്യമായി അതു ചെയ്യിച്ചത്. അതുകേട്ട ആണുങ്ങൾ പല കഷണങ്ങളായി നുറുങ്ങി. ആരും കാണാതെ തീയറ്ററിലെ ഇരുട്ടിൽ ഇരുന്നു വിങ്ങി. മൂന്നു മിനിറ്റ് നീളുന്ന ഡയലോഗ് സിദ്ധിഖ് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നമ്മൾ കലങ്ങി മറിഞ്ഞു.
അതുപോലെയൊരു മുപ്പത് സെക്കൻഡ് മമ്മൂട്ടിക്കും ടർബോയിൽ മിഥുൻ എഴുതി വച്ചിട്ടുണ്ട്. ഇത്രയും നാൾ ക്യാമറക്ക് മുന്നിൽ നിന്നും ആ മനുഷ്യൻ പഠിച്ചെടുത്തതെല്ലാം കാച്ചിക്കുറുക്കി അതിൽ അടക്കം ചെയ്തിട്ടുണ്ട്.
ആ ഒരൊറ്റ സീനിന്റെ പേരിൽ പോലും ടർബോ ഒരു മൊതലാണ്, കാലം ഊതിക്കാച്ചി തെളിയിച്ചെടുത്ത മമ്മൂട്ടി എന്ന മൊതലിന്റെ തിളക്കം നിറയുന്ന മുപ്പത് സെക്കൻഡ്.