കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രവർത്തിക്കുകയും ആനുകാലികങ്ങളിൽ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പതിവായി ലേഖനങ്ങൾ എഴുതുകയും ചെയ്യുന്ന ശ്രീ ആർ എസ് കുറുപ്പ് ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്.
ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 1 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രവർത്തിക്കുകയും ആനുകാലികങ്ങളിൽ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പതിവായി ലേഖനങ്ങൾ എഴുതുകയും ചെയ്യുന്ന ശ്രീ ആർ എസ് കുറുപ്പ് ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്. മലയാള നോവൽ പഠനങ്ങളുടെ സമാഹാരമായ 'യുഗാവസാനത്തിന്റെ രണ്ടാമൂഴം', 'അമ്മ മഹാറാണി' (നാടക സമാഹാരം), മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ യുടെ പരിഭാഷ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ.
പെട്ടെന്നൊരു ദിവസം സസ്യഭോജിയായി മാറുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഇത്തവണത്തെ നോബൽ സമ്മാനം നേടിയ കൊറിയൻ നോവലിസ്റ്റ് ഹാൻ കാങ്ങിന്റെ 'ദ വെജിറ്റേറിയൻ'. ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നോവലിനാണ് 2016-ലെ മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അധിക്ഷിപ്തയാവുന്ന, വെറുമൊരു വീട്ടുപകരണം മാത്രമായി കണക്കാക്കപ്പെടുന്ന സ്ത്രീയുടെ ആത്മ സംഘർഷങ്ങളും അവളുടെ അബോധമായ ചെറുത്തുനിൽപ്പും പ്രതീകാത്മകമായി ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്ന 'ദ വെജിറ്റേറിയൻ'
പ്രബന്ധകാരൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല നോവലുകളിലൊന്നാണ്.
ഒക്ടോബർ മാസ സാഹിത്യവേദിയിൽ 'ഇടശ്ശേരിക്കവിതകളിലെ ദ്വന്ദ്വശില്പ്പങ്ങൾ' എന്ന വിഷയത്തിൽ മഹാകവി ഇടശ്ശേരിയുടെ മകനും വിഖ്യാത പരിഭാഷകനുമായ ശ്രീ അശോകകുമാർ ഇടശ്ശേരി അവതരിപ്പിച്ച പ്രബന്ധം ഏറെ ആസ്വാദ്യമായി.
എല്ലാ സാഹിത്യ സ്നേഹികളേയും നവംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ആർ എസ് കുറുപ്പ് rskurup1@gmail.com
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955