സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .
സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്രശസ്തമായ സിലിക്കൺ വാലിയിൽപെട്ട സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .
ഓഗസ്റ്റ് 22 ,23 ,24 ,25 തിയതികളിൽ ആയിരുന്നു തിരുന്നാൾ ആഘോഷങ്ങൾ . തിരുന്നാളിന്‍റെ ആദ്യദിനമായ ഓഗസ്റ്റ് 22ന് മരിച്ചവരുടെ ഓർമദിവസത്തോടനുബന്ധിച്ചു വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി. ഓഗസ്റ്റ് 23ന് പ്രസുദേന്തി വാഴ്ചയും , കൊടിയേറ്റും തുടർന്ന് ഫാ:ആൻസൺ OFM വിശുദ്ധ കുർബാനയും അർപ്പിച്ചു.
ഓഗസ്റ്റ് 23 ന് വൈകിട്ട് ഇടവകയുടെ മുൻ വികാരി ഫാ :മാത്യു മേലേടത്തിന്‍റെ നേതൃത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫാ : ജോൺസൻ ചെമ്മാച്ചേരിൽ കുർബാന മധ്യേ തിരുന്നാൾ സന്ദേശവും തിരുന്നാൾ മംഗളങ്ങളും നേർന്നു . പള്ളിയിലെ കർമങ്ങൾക്കു ശേഷം പള്ളി ഹാളിൽ സ്നേഹ വിരുന്നും ഇടവകയിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി. അനു അമോൽ ചെറുകര , ഭാഗ്യ മാർക്ക് നെടുംചിറ എന്നിവരാണ് ഈ കലാസന്ധ്യയ്ക്കു നേതൃത്വം നൽകിയത്
മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ് 25ന് ആഘോഷപൂർവ്വമായ റാസ കുർബാന നടന്നു . ഫാ :ബോബൻ വട്ടംപുറത്തു , ഫാ : മാത്യു മേലേടത്ത്, ഫാ : സിജോ തറക്കുന്നേൽ , ഫാ : സാജു ജോസഫ് , ഇടവക വികാരി ഫാ:ജെമി പുതുശ്ശേരിൽ എന്നിവരായിരുന്നു കാർമികത്വം വഹിച്ചത് . കുർബാനയ്ക്കു ശേഷം ചെണ്ടമേളത്തോടു കൂടി ആഘോഷ പരമായ പ്രദക്ഷിണം നടന്നു . നാട്ടിലെ പെരുന്നാളുകളെ ഓർമപെടുത്തും വിധം യുവജനവേദിയും KCYL കുട്ടികളും പലതരം സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു . സ്‌നേഹവിരുന്നിനിടയിൽ ഈ തിരുന്നാൾ മംഗളകരമായി നടത്തുവാന്‍ സഹായിച്ച ഇടവകാംഗങ്ങൾക്കൊപ്പം ഈ തിരുനാളിൽ സംബന്ധിച്ച എല്ലാ മലയാളി സമൂഹത്തോടും ഉള്ള നന്ദിയും സ്നേഹവും ഇടവക വികാരി ഫാ: ജെമി പുതുശ്ശേരി രേഖപ്പെടുത്തി . ഈ തിരുന്നാൾ ഇത്രയും ഭംഗിയായി ഏറ്റെടുത്തു നടത്തിയ ജയ്‌മീ & ജെസ്സി മാച്ചാത്തിൽനെ പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
ഇടവകയിലെ കൈക്കാരന്‍മാരായ ജോസ് മാമ്പള്ളിൽ , റോബിൻ ഇലഞ്ഞിക്കൽ ,ഗോഡ്‌സൺ ആകാശാല , പാരിഷ് സെക്രട്ടറി താര മാവേലി , പാരിഷ് കൗൺസിൽ മെമ്പേഴ്‌സ് , Volunteers , KCCNC എക്സിക്യൂട്ടീവ് , CCD ടീച്ചേഴ്‌സ് ,സാക്രിസ്റ്റൻസ് എന്നിവർ ഈ തിരുനാളിനു നേതൃത്വം നല്‍കി .