PRAVASI

മകളെ പീഡിപ്പിച്ചു കൊന്നവനെതിരെ തോക്കെടുത്ത ആദ്യത്തെയും അവസാനത്തെയും മലയാളി

Blog Image

മഞ്ചേരിയിലെ ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്‍ എന്ന സാധാരണക്കാരന്‍. പശുവിനെ വളര്‍ത്തി ഉപജീവനം നടത്തിയിരുന്നു ഒരു സാധു മനുഷ്യന്‍ എന്നാല്‍ താന്‍ ഏറെ സ്‌നേഹിച്ച് വളര്‍ത്തിയ മകളുടെ ജീവന്‍ ഒരു ക്രൂരന്‍ എടുത്തതോടെ അയാള്‍ സ്വന്തമായി പ്രതികാരത്തിനിറങ്ങി. നീതി ലഭിക്കുമെന്ന് വിശ്വസിക്കാതെ സ്വയം നീതി നേടി. അതോടെ അയാള്‍ വീര നായകനായി.

2001 ഫെബ്രുവരി ഒന്‍പതിനാണ് ശങ്കരനാരായണന്റെ ഇളയമകള്‍ പതിമുന്നു വയസുകാരി കൃഷ്ണപ്രീയ കൊല്ലപ്പെട്ടത്. സ്‌കൂള്‍ വിട്ടു വരുന്ന വഴി അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ക്രൂരമായി ബലാത്സംഗം ചെയ്തു. ആ 24 വയസുകാരന്റെ ക്രൂരതയില്‍ കൃഷ്ണപ്രീയയുടെ ജീവന്‍ നഷ്ടമായി. മകള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് ഇറങ്ങിയ ആ പിതാവിന് ലഭിച്ചത് സമീപത്തെ റബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ നിന്നും പിച്ചി ചീന്തിയ നിലയിലുള്ള മൃതദേഹമായിരുന്നു.

മുഹമ്മദ് കോയ പിറ്റേന്ന് തന്നെ അറസ്റ്റിലായി. പിന്നാലെ ജയിലിലും. എന്നാല്‍ 2002 മെയ് മാസമായതോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പതിവു പോലെ മദ്യപeനവുമൊക്കെയായി ജീവിതം ആഘോഷമാക്കി. ഇതോടെയാണ് നീതി ലഭിക്കില്ലെന്ന് വിശ്വസിച്ച് ശങ്കരനാരായണന്‍ തന്നെ പ്രതികാരത്തിന് ഇറങ്ങിയത്. മുഹമ്മദ് കോയയുടെ സുഹൃത്തുക്കളായ അനിമോന്‍, നാരായണന്‍ എന്നിവരെ കൂടി ചേര്‍ത്ത് ഇതിനായി പദ്ധതി തയാറാക്കി.

ജൂലൈ 27ന് അനിമോന്‍, നാരായണന്‍ എന്നിവര്‍ മുഹമ്മദ് കോയയെ മദ്യപിക്കാന്‍ എന്ന് പറഞ്ഞ് ചാരങ്കാവ് തിരുവണ്ണൂര്‍ അമ്പലത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലെ പാറക്കെട്ടില്‍ എത്തിച്ചു. മദ്യപിക്കുന്നതിനിടെ ശങ്കരനാരായണന്‍ ഇവിടെ എത്തി മുഹമ്മദ് കോയയെ വെടിവച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം മൂന്നുപേരും കൂടി ചേര്‍ന്ന് 300 മീറ്റര്‍ അകലെ പൊട്ടകിണറ്റില്‍ മൃതദ്ദേഹം തള്ളുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.


മുഹമ്മദ് കോയയെ കാണാന്‍ ഇല്ലെന്ന് ചൂണ്ടികാട്ടി സഹോദരൻ നൽകിയ പരാതിയിലെ അന്വേഷണമാണ് ദിവസങ്ങള്‍ക്ക് ശേഷം കൊലപാതകം നടന്നു എന്ന കണ്ടെത്തലിലേക്ക് പോലീസിനെ നയിച്ചത്. അവസാനമായി മുഹമ്മദ് കോയയെ നാട്ടുകാര്‍ കണ്ടപ്പോള്‍ അനിമോന്‍, നാരായണന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചതാണ് നിര്‍ണ്ണായകമായത്. ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പോലീസ്ന് സ്ഥിരീകരിച്ചു. മൃതദ്ദേഹവും ജീർണ്ണിച്ച അവസ്ഥയില്ർ ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും ശങ്കരനാരായണന്‍ ഒളിവില്‍ പോയിരുന്നു.

പിന്നീട് ദിവസങ്ങളോളം ശങ്കരനാരായണന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. പലതവണ പോലീസ് സ്‌റ്റേഷനില്‍ ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ തയാറാണെന്ന സന്ദേശം ശങ്കരനാരായണന്റെ പേരില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും വ്യാജമായിരുന്നു. തമിഴ്‌നാടിലടക്കം പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് ശങ്കരനാരായണന്‍ തന്നെ അന്നത്തെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വി ഷാഹുല്‍ ഹമീദിന് മുന്നില്‍ ഹാജരായി. കൊല്ലാന്‍ ഉപയോഗിച്ച തോക്ക് അമ്പലത്തിന് സമീപത്തെ ചവറുകൂനയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
മഞ്ചേരി സെഷന്‍സ് കോടതി മൂന്ന് പ്രതികളേയും ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ മൂന്നു പേരേയും വെറുതെവിട്ടു. ഇതുവരെ എവിടേയും ശങ്കരനാരായണന്‍ പറഞ്ഞിട്ടില്ല താനാണ് കൊല നടത്തിയതെന്ന്. ആരും അത് ചികഞ്ഞ് ചോദിച്ചുമില്ല. ന്യായമായ കാര്യമാണ് സംഭവിച്ചു എന്ന് വിശ്വസിച്ചു.ഇപ്പോഴും ശങ്കരനാരയണന്‍ പലര്‍ക്കും വീരപുരുഷനാണ്. സ്വന്തം മകള്‍ക്ക് നീതി സ്വയം ഉറപ്പാക്കിയ വീരന്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.