ഫോമാ (FOMAA) ട്രഷറര്‍ ആയി മത്സരിക്കുന്ന സിജില്‍ പാലക്കലോടി അമേരിക്കയിലെ പ്രവാസികള്‍ക്കിടയിലെ ബഹുമുഖ പ്രതിഭയാണ്. വ്യവസായം, പത്രപ്രവര്‍ത്തനം, കലാരംഗം, സാമ്പത്തിക രംഗം എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ഉന്നതബിരുദധാരിയായ സിജില്‍, അമേരിക്കയിലെ പ്രവാസി വ്യവസായ മേഖലയിലെ പ്രമുഖനാണ്.
അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ സിജിൽ പാലക്കലോടി നോർത്ത് അമേരിക്കൻ മലയാളി സംഘടനയുടെ കൂട്ടായ്മയായ ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ബേബി മണക്കുന്നേലിന്റെ ടീം യൂണൈറ്റഡിലെ അംഗമായിട്ടാണ് സിജിൽ മത്സരിക്കുന്നത്.
ഫോമാ (FOMAA) ട്രഷറര്‍ ആയി മത്സരിക്കുന്ന സിജില്‍ പാലക്കലോടി അമേരിക്കയിലെ പ്രവാസികള്‍ക്കിടയിലെ ബഹുമുഖ
പ്രതിഭയാണ്. വ്യവസായം, പത്രപ്രവര്‍ത്തനം, കലാരംഗം, സാമ്പത്തിക രംഗം എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര
പതിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ഉന്നതബിരുദധാരിയായ സിജില്‍, അമേരിക്കയിലെ പ്രവാസി വ്യവസായ മേഖലയിലെ പ്രമുഖനാണ്. കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടിങ് ഓഫീസര്‍, ഓഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. കെട്ടുറപ്പും ഒത്തൊരുമയുള്ള ടീം എന്ന നിലയിലാണ് ടീം യുണൈറ്റഡിന്റെ ഭാഗമായതെന്നു സിജിൽ അഭിപ്രായപ്പെടുന്നു. പ്രവർത്തന മികവ് കൊണ്ട് ഫോമയ്‌ക്ക് പുതു രൂപം നൽകുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും സിജിൽ പാലക്കലോടി പറഞ്ഞു.
മുമ്പ് ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായും, ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ ബിസിനസ് ഫോറം ചെയര്‍, 2022 കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയിൽ ഏറെ നാളത്തെ പ്രവർത്തന പരിചയവും സംഘടയോടും അംഗങ്ങളോടും ഏറെ അടുപ്പമുള്ളയാളുമാണ്. സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ മുന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സിജില്‍, ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍, എസ്എംസിസി നാഷണല്‍ പ്രസിഡന്റ്, മുന്‍ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നവകേരള ആര്‍ട്ട്‌സ് ക്ലബ്ബ് മുന്‍ ജോയിന്റ് ട്രഷററായിരുന്ന അദ്ദേഹം ലോക കേരളസഭയുടെ അമേരിക്കന്‍ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2024-ലെ പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്‌കാരത്തിനും അര്‍ഹനായി. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സ്ഥാപക ജോയിന്റ് ട്രഷറര്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഫ്‌ളോറിഡ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുകയും, മലയാളി മനസ് പത്രത്തിന്റെ മുന്‍ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം കൈരളി ടിവിയില്‍ ആദ്യകാലത്ത് റിപ്പോര്‍ട്ടറായിരുന്നു.
പ്രവാസി മലയാളി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന മലയാളി ഫോറത്തിന്റെ സ്രേഷ്ട പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. അമേരിക്കയിലെ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ ഇടപെടൽ പരിഗണിച്ചായിരുന്നു പുരസ്‌കാരം.