വളരെക്കാലം കൂടിയാണ് ഞാൻ പൊതു പരിപാടിക്ക് പോയത്. തലമുറ മാറിപ്പോയിരിക്കുന്നു. എന്റെ ഏജ് ഗ്രൂപ്പ് തന്നെ കാണാനില്ല.പലരും പല തട്ടിലാണ്.പഴയ തലമുറ കോഞ്ഞാട്ടപരവുമായി കൊണ്ടിരിക്കുന്നു.ചക്കന്നു പറഞ്ഞ കൊക്ക ഒന്ന് തിരിയുന്ന പരുവം.ശുഷ് കാന്തിയുള്ളവർ തന്നെ ഓർമ്മ പിശകുകാരാണ്.ആ,ആർക്കറിയാം.എന്താ കാരണം?ചിലരുടെ കാരണംമാത്രം അറിയാം.ഇടയ്ക്കിടെ വരാൽവെള്ളം എടുക്കുമ്പോലേ കാറിനകത്തേക്ക് ഓടുന്ന കാണാം.അവർ വെള്ളമടിവീരന്മാരാണ്.അവർക്ക് ഓർമ്മത്തപ്പ് വന്നാൽ അത് അതഭുതമല്ല.
(കളിയും കാര്യവും കലർന്ന ഭാവനയാണ്.നർമ്മത്തിന് പ്രാധാന്യം കൊടുത്തു വായിക്കാൻ അപേക്ഷ. )
വളരെക്കാലം കൂടിയാണ് ഞാൻ പൊതു പരിപാടിക്ക് പോയത്.
തലമുറ മാറിപ്പോയിരിക്കുന്നു. എന്റെ ഏജ് ഗ്രൂപ്പ് തന്നെ കാണാനില്ല.പലരും പല തട്ടിലാണ്.പഴയ തലമുറ കോഞ്ഞാട്ടപരവുമായി കൊണ്ടിരിക്കുന്നു.ചക്കന്നു പറഞ്ഞ കൊക്ക ഒന്ന് തിരിയുന്ന പരുവം.ശുഷ് കാന്തിയുള്ളവർ തന്നെ ഓർമ്മ പിശകുകാരാണ്.ആ,ആർക്കറിയാം.എന്താ കാരണം?ചിലരുടെ കാരണംമാത്രം അറിയാം.ഇടയ്ക്കിടെ വരാൽവെള്ളം എടുക്കുമ്പോലേ കാറിനകത്തേക്ക് ഓടുന്ന കാണാം.അവർ വെള്ളമടിവീരന്മാരാണ്.അവർക്ക് ഓർമ്മത്തപ്പ് വന്നാൽ അത്
അതഭുതമല്ല.
പെട്ടെന്ന് പുറകേന്ന് ചോദ്യം-
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം!
തിരിഞ്ഞു നോക്കി.പഴയൊരു കുറ്റി..ഏതാണ്ട് എന്റെ പ്രായം.
തൊമ്മിക്കുഞ്ഞ്,ഇതെന്തോന്ന് കാണാൻ ഇവിടെ വന്നേ.ബ്യൂട്ടി പേജന്റ്,യുവാക്കൾക്കും,ടീനേജിലുള്ളവർക്കും ഉള്ളവ...തനിക്ക് എന്താ ഇവിടെ കാര്യം!തന്റെ പ്രായത്തിലുള്ളവർ ഇതൊക്കെ ആസ്വദിക്കുമോ?
അപ്പൊ താനോ.?
എന്റെ കൊച്ചുമോളിവിടെ മത്സരാർത്ഥിയാണ്.
അതു പറ എന്നാൽ ഞാൻ കൾച്ചറൽ പ്രോഗ്രാം ആയിട്ടാ കാണുന്നത്.
അല്ലാതെ തന്നെപോലെ ശുഷ് കാന്തി കുറഞ്ഞവനല്ല ഞാൻ.
സൗന്ദര്യധാമങ്ങൾ ഒഴുകി.പുതിയ തലമുറയിലെസൗന്ദര്യധാമങ്ങൾ. ഹണി മുതൽ ആനകൾ വരെയുണ്ട്.ഇടയ്ക്കിടെ മാൻ കുട്ടികളെ പോലെ നീണ്ടുമെലിഞ്ഞ മാൻകണ്ണികൾ വരെ.പലതരക്കാരാണ് കാണാൻ എത്തിയിരിക്കുന്നത്.ഏറെ യുവവിവാഹിതമിഥുനങ്ങൾ. അവരുടെ ഭാര്യമാർ പലഹാരവണ്ടികൾ പോലും നടന്നു നീങ്ങുന്നു.അവരെ അനുധാവനം ചെയ്യുന്ന ഐഡിയൽ ഭർത്താക്കന്മാർ,പി ൽ. അവരാണ് ബേബി വണ്ടി ഉന്തുന്നവരും അല്ലെങ്കിൽ ബേബിയെ ഒക്കത്ത് വെച്ച് നടക്കുന്നവരും.തലമുറക്കാകെ സമൂലമാറ്റമുണ്ടെന്ന് തോന്നി.പരസ്പരം എടാ, പോടാ, വാടാ, എന്നൊക്കെയാണ് വിളി. അതിൽ.ചക്കപ്പുണ്ണികൾ മുതൽ ഞാഞ്ഞൂലുകളുവരെയുണ്ട്.
പണ്ട് എന്റെയൊക്കെ ചെറുപ്പത്തിൽ ഭാര്യ ഭർത്താവിനെ സംബോധന ചെയ്തുകൊണ്ടിരുന്നത്, ഒന്നിങ്ങ് വന്നേ,ഇവിടുത്തെ ആൾ എന്നൊക്കെയായിരുന്നില്ല. അവരൊക്കെ ഭർത്താക്കന്മാർക്ക് ബട്ട് കാപ്പി ഉണ്ടാക്കി കൊടുക്കുകയും,കാൽതിരുമ്മിക്കൊടുക്കുകയുംഒക്കെ പ തിവായിരുന്നില്ലെ.ഇപ്പോ എല്ലാം മറിച്ച..മലയാളി റസ്റ്റോറന്റ് ഇവിടിപ്പോ കൂൺ മുളച്ചപോലെയല്ലേ?മിക്കവരും ഐറ്റികളാ.തുല്യ ശമ്പളം, തുല്യസ്റ്റാറ്റസ് ,വൈകിട്ടാവുമ്പോ ശ്രീമതി പറയും-
വാടാ,നമുക്ക്ഇന്ന് റെസ്റ്റോറന്റിൽ പോകാം. ബീഫും പൊറോട്ടയും കഴിക്കാം.രണ്ട് ബിയർ അടിക്കാം.അതിന് അതിന് ശ്രീമതിമാരൊക്കെ.സീരിയൽ നടിമാരെ പോലെവീർത്തുവീർത്ത് വരിക.കാലം പോയ പോക്കേ.കോലം മാറി, സർവ്വ അലകും പിടിയും മാറി.സംഗതി പിടിവിട്ടു പോയിരിക്കുന്നു. ആർക്ക് എന്തു ചേതം?പരിഷ്കാരംകൂടിഎന്ന് സമാധാനിക്കാം.
ഹാളിൽ തിക്കും തിരക്കും.യുവ പുരുഷ കേസരികളും കൂടിയിട്ടുണ്ട്.അവരാണ് ചൂളമടിച്ച് സുന്ദരികൾക്ക് പ്രചോദനം കൊടുക്കുന്നത്.കെട്ടാതെ നടക്കുന്ന കെട്ടുപ്രായം കഴിഞ്ഞ വെള്ളം വിഴുങ്ങിയകളായ യുവാക്കളുമുണ്ട്.പലരും പലവിചാരക്കാരാണ്. സൗന്ദര്യം ആകാരത്തിലെന്ന് ചില കൂട്ടർ. അവർക്ക് സങ്കൽപ്പങ്ങളുണ്ട്.അതുകാണാൻ ആണ് അവരെത്തിയിരിക്കുന്നത്. പ്രമാണങ്ങൾ.മാറിപ്പോയിരിക്കുന്നു.
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ.
താമരമൊട്ട് ആയിരുന്നു നീ.
ഡാവണി പ്രായത്തിൽ.പാതി വിടർന്നൊരു……..
ഇത്തരം വയലാർ യുഗത്തിന്റെയോ അല്ലെങ്കിൽ കാലുകൊണ്ട് കളംവരച്ച്നാണം കുണുങ്ങി നിൽക്കുന്ന പ്രണയമോ,ദർഭമുനകൊണ്ട് തിരിഞ്ഞു നോക്കുന്ന കാളിദാസന്റെ ശാകുന്തളത്തിലെ ശാകുന്തളയോ കേട്ടു വശമില്ലാത്ത യുവാക്കൾ.അവർക്ക് പ്രണയം മറ്റെന്തൊക്കെയോ ആണ്. മംഗ് ളീഷ് സംസ് കാരത്തിന്റെ ബാക്കിപത്രങ്ങൾ. അടക്കമുളള പെൺപിള്ളേരെ പോലും ഇന്ന് കാണാനില്ല. അവര്കളംവരയ്ക്കും കെട്ടാൻ പോകുന്ന ചെറുക്കനുആ. ചുറ്റിലും അവർ കടിക്കാറില്ല. നാണം അഭിനയിക്കാറില്ലനാണ് ഉണ്ടായിട്ട് വേണ്ടേ നമുക്കിന് എല്ലില്ലാത്തവരും നാക്ക് കൊണ്ട് പോക്കറ്റടിക്കുന്ന കൂട്ടരാണവർ.
അത്തരമൊരു സദസ്സിൽസ്റ്റേജ് പ്രകാശപൂരിതമായി.ടെക്നോളജ!.പലവിധ നക്ഷത്രങ്ങൾ വിരിഞ്ഞ് പല സ്വപ്നങ്ങൾ വിരിയുന്ന മാജിക്ക് പോലെ സ്റ്റേജ്.മിന്നിത്തിളങ്ങി.അല്പ വസ്ത്രധാരിയായ അവതാരിക.അവളെ സഹായിക്കാൻ മിന്നുന്ന സൂട്ടിട്ട് പഞ്ചാര പുഞ്ചിരിതൂവിയ പുന്നാരകോമളയുവാവ്.
സുന്ദരി അവതാരക ഒന്ന് കുണുങ്ങി.മംഗ്ലീഷിൽ അവതാരം തുടങ്ങി.പുഞ്ചിരിതൂവിയ സഹപുന്നാര കോമളൻ, സുന്ദരി പറഞ്ഞതിനൊക്കെ മസാല ചേർത്തു.
അതാ തുടങ്ങി സുന്ദരിമാരുടെ വരവ്.ആദ്യത്തെ സുന്ദരി ഇറങ്ങി വന്നു മദയാനയെപ്പോലെ.സ്ക്രീനിൽ ആ സുന്ദരിയുടെ മാതൃകാരൂപം തെളിഞ്ഞു വന്നു.കുഴച്ചക്കിടെ കുഞ്ഞ് വലിച്ചപോലെ ഇളകിയാടുന്ന മേദസുമെനി.അതൊന്നും പോരാഞ്ഞ് ഒറ്റകടാക്ഷം.സ്റ്റേജ് ന്റെ ക്രീനിൽ ആ നോട്ടം കണ്ട് ഞെട്ടിപ്പോയി.ക്രൂരമായ കടാക്ഷം,അപ്പളേ എന്റെ സൗന്ദര്യഭ്രമം മൂശയിൽ ഉരുകി ഒഴുകുന്ന പൊൻ ദ്രാവകം പോലെ.
മുമ്പിലിരുന്ന വിധികർത്താവ് പുരുഷൻ, പൂച്ചയുടെ ശബ്ദ മാധുര്യത്തിൽ ഒറ്റ ചോദ്യമെറിഞ്ഞു., സൈക്കോ സോഷ്യൽ!
നിങ്ങളെ വരാനിരിക്കുന്ന ലോകത്ത്.ഭയപ്പെടുത്തുന്നത് എന്ത്?
കാലാവസ്ഥാ വ്യതിയാനം,ദാരിദ്ര്യം,യുദ്ധം.
നല്ല ചോദ്യം!സുന്ദരി നിന്ന് വിളറി.രക്ഷപ്പെടാൻ വേണ്ടി അവൾ മറുചോദ്യം-
ഇതെന്ത് ചോദ്യമാണ് സാറേ,ഇതാണോ സൗന്ദര്യ മത്സരം?
അയാൾ ഉത്തരം അരുളി-
സൗന്ദര്യം ബുദ്ധിയിലാണ്. അതില്ലാതെ എന്തോന്നാ സൗന്ദര്യം!
ആ സുന്ദരി.ആനച്ചന്തി കുലുക്കി സ്റ്റേജ് ചവിട്ടിപ്പൊളിച്ച് ദേഷ്യത്തിൽ ഇറങ്ങിയൊരു പോക്ക്.
അടുത്ത സുന്ദരി എത്തി.മെലിഞ്ഞ് കൃശഗാത്രയായ ആക്ഷാരവക്ത്ര!
ഞാൻ ഓർത്തു പഴയ സൗന്ദര്യ മാനദണ്ഡങ്ങൾ.അടിപടലം മാറിയിരിക്കുന്നു.സൗന്ദര്യം മനസ്സിലാണ്.പണ്ട് സിനിമാ നടൻ ആണെങ്കിൽ.സത്യനെ പോലെയോ പ്രേംനസീറിനെ പോലെയോ ഇരിക്കണം.നടിയാണ്, പറയേണ്ടതുണ്ടോ?സ്വർണ്ണ നക്ഷത്രമുദിച്ച മാതിരിക്കണം.ഇപ്പോൾ അതാണോ മാനദണ്ഡം. ബാഹ്യസൗന്ദര്യത്തിന്റെ മാർക്കറ്റിംഗ്ഇടിഞ്ഞു.സൗന്ദര്യത്തിന്റെ തന്നെ നിർവചനം മാറി
ചോദ്യകർത്താവ് സ്ത്രീയായിരുന്നു.പുരുഷന്റെ സ്വരത്തിൽ ആ സ്ത്രീ ഗംഭീര ചോദ്യം പറഞ്ഞു-
സ്വാതന്ത്ര്യത്തിന്റെ നിർവചനം എന്താണ്?.
കൃശഗാത്ര കുണുങ്ങിയില്ല. അവൾ മണികിലുക്കം ശബ്ദത്തിൽ വാചാലയായി.എലിപ്പെട്ടിയിൽ അകപ്പെട്ട ചൂണ്ട ലിയെപ്പോലെ.
ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് തന്നെ സ്വാതന്ത്ര്യം. ഇവിടെ ഈ അമേരിക്കയിലെത്തിയതിന് ശേഷമാണ് എനിക്ക് അതിന്റെ വിവരം മനസ്സിലായത്.ഇപ്പോൾ എന്റെ ഭർത്താവ് ഇവിടെ കുക്ക് ചെയ്യുന്നു.തുണി അലക്കുന്നു, നിലം തുടക്കുന്നു.ഞാൻ മാന്യമായി രണ്ട് ജോലിക്ക് പോകുന്നു. അതിനു ശേഷം സമയം കിട്ടുമ്പോഴൊക്കെ സ്വസ്ഥമായിരുന്ന സീരിയൽ കാണുന്നു.നാട്ടിൽ നടക്കുമോ?ഇതൊക്കെ.അവിടെ അമ്മായി അപ്പന്റെ, അമ്മായി അമ്മയുടെ തുണി വരെ അലക്കണം.
ചോദ്യകർത്താവ്നാരിക്ക് ഉത്തരം ഇഷ്ടപ്പെട്ടെന്ന് തോന്നി. അവർ പാറപ്പുറത്ത് ചിരട്ട വിറയ്ക്കുന്ന ശബ്ദത്തിൽ മൊഴിഞ്ഞു-
തികച്ചും നല്ല ഉത്തരം!
അടുത്ത സുന്ദരി എത്തി.ആകാരത്തിൽ കാളിദാസന്റെ ശകുന്തള പോലെ അല്ലെങ്കിൽ,നാളെചരിതത്തിലെ ദമയന്തി പോലെ.എന്തൊരു ആകാരവടിവ്.താമര വിരിഞ്ഞു നിൽക്കുംമാതിരി,പക്ഷെ ഉണ്ട് കുഴപ്പം,.മാർജ്ജാര നേത്രയാണ്.പക്ഷേ ഇവിടെ സായിപ്പിന്റെ നാട്ടിൽ അത്തരം കണ്ണിനാണ് ഡിമാൻഡ്.
ആ സുന്ദരിയെ വിധികർത്താവായ മറ്റൊരു കിളവിയാണ്.ഇന്റർവ്യൂഇന്റർവ്യൂ ചെയ്തത്.
ചോദ്യം വന്നു-
സൗന്ദര്യത്തിന്റെ തരം തിരിവുകൾ എന്തൊക്കെയാണ്?
മാർ ചാര നേത്രക്ക് ദേഷ്യം വന്നു. അവൾ ചക്കിപൂച്ചയെ പോലെ പുലമ്പി.ആകാരവടിവ്,അല്ലാണ്ട്എന്നാ!
വിധികർത്താവായ വൃദ്ധ,സുന്ദരമായ വെപ്പുപല്ലുകൾ കാട്ടി വിഡ്ഢിച്ചിരി ചിരിച്ച്
മാർജാരയോട് ഒ തി-
കുട്ടിക്ക് ബുദ്ധി കുറവാണ്.ആന്തരികസൗന്ദര്യം അതാണ് സാക്ഷാൽ സൗന്ദര്യം!ബാഹ്യ സൗന്ദര്യം,വേപ്പ്പല്ലിന് സമാനമാണ്.ഞാൻ എല്ലാം തെളിഞ്ഞു സ്ക്രീനിൽകണ്ടു,അടുത്തുന്നപോലെ.എനിക്ക് ആകെ കൺ ഫ്യൂഷൻ!
വാസ്തവത്തിൽ എന്താണ് സൗന്ദര്യം?അത് ഗ്രഹിക്കാൻ ആകാതെ ഞാൻ പുറത്തിറങ്ങി,അമ്പത് ഡോളറും, ആത്മാവും പോയവനെ പോലെ.
ജോൺ ഇളമത